നോര്‍ത്ത് ഈസ്റ് റീജണ്‍ മാര്‍ത്തോമ യുവജന സഖ്യം വൈദികര്‍ക്കു യാത്രയയപ്പ് നല്‍കുന്നു
Thursday, March 12, 2015 6:40 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യം നോര്‍ത്ത് ഈസ്റ് റീജണ്‍ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 14നു(ശനി) ന്യൂയോര്‍ക്കിലെ ക്യൂന്‍സ് വില്ലേജ് സെന്റ് ജോണ്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ മൂന്നിനു നടക്കും.

സമ്മേളനത്തില്‍ സഭയുടെ ക്രമീകരണമനുസരിച്ചു സ്ഥലം മാറിപ്പോകുന്ന റീജണിലെ വൈദികര്‍ക്കു സമുചിതമായ യാത്രയയപ്പു നല്‍കും. റീജണ്‍ യുവജന സഖ്യം പ്രസിഡന്റ് റവ. ജോജി കെ. മാത്യു (സെന്റ് ജോണ്‍സ് മാര്‍ത്തോമ ചര്‍ച്ച്), റവ. മാത്യു ജോര്‍ജ് (ശാലേം മാര്‍ത്തോമ ചര്‍ച്ച്), റവ. ഏബ്രഹാം ഉമ്മന്‍ (സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ ചര്‍ച്ച്), റവ. ജോ ജോണ്‍ (സെന്റ് ജെയിംസ് മാര്‍ത്തോമ ചര്‍ച്ച്), റവ. സാം ടി. പണിക്കര്‍ (ബോസ്റണ്‍ മാര്‍ത്തോമ ചര്‍ച്ച്), റവ. വി.എം. മാത്യു (യൂത്ത് ചാപ്ളെയിന്‍) എന്നിവര്‍ക്ക് കഴിഞ്ഞ നാളുകളില്‍ ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുകയും സ്നേഹ നിര്‍ഭരമായ യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്യും. റീജണല്‍ കലാമേളയില്‍ വിജയികളായവര്‍ക്കുളള സമ്മാനങ്ങള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും. മീറ്റിംഗിലേക്ക് എല്ലാ സഖ്യം സ്നേഹിതരെയും സ്വാഗതം ചെയ്യുന്നതായി യുവജന സഖ്യം റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ലാജി തോമസ് (വൈസ് പ്രസിഡന്റ്) 516 849 0368, സന്തോഷ് ഫിലിപ്പ് (സെക്രട്ടറി) 516 445 4935, ലിബു കോശി (ട്രഷറര്‍) 516 509 0382

റിപ്പോര്‍ട്ട്: ബെന്നി പരിമണം