പുലരി വിക്ടോറിയ 'സ്റേഷ് ഷോ 2015' ഏപ്രില്‍ 11ന്
Thursday, March 12, 2015 8:18 AM IST
മെല്‍ബണ്‍: മലയാളികളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലാ- സാംസ്കാരിക-ജീവകാരുണ്യ രംഗത്തു തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന മെല്‍ബണ്‍ മലയാളികളുടെ സ്വന്തം സംഘടനയായ പുലരി വിക്ടോറിയായുടെ ഈ വര്‍ഷത്തെ സ്റേജ് ഷോ ഏപ്രില്‍ 11നു(ശനി) അരങ്ങേറും. വൈകുന്നേരം ആറു മുതല്‍ 10 വരെ മെല്‍ബണിലെ സ്പ്രിംഗ് വെയില്‍ ഹാളിലാണു പുലരി സ്റേജ് ഷോ സംഘടിപ്പിക്കുന്നത്.

കലാ-സാംസ്കാരിക രംഗത്ത് പ്രഗല്ഭരുടെ കഴിവിന്റെ മാറ്റുരയ്ക്കുന്ന വേദികൂടിയായിരിക്കും പുലരി സ്റേജ് ഷോ 2015. ഉന്നതനിലവാരമുള്ള കലാപരിപാടികള്‍ അവതരിപ്പിച്ച് പാരമ്പര്യമുള്ള പുലരി വിക്ടോറിയ ഇത്തവണയും കഴിവുറ്റ കലാകാരന്മാരുടെ പ്രതിഭാസംഗമംകൂടി പത്താമത് വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കും. പുലരി വിക്ടോറിയ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സ്റേജ് ഷോ ജനപങ്കാളിത്തംകൊണ്ടും കലാമൂല്യംകൊണ്ടും ജനശ്രദ്ധ ആകര്‍ഷിക്കുന്നു.

കേരളത്തിലെയും ഓസ്ട്രേലിയയിലെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മെല്‍ബണിലെ കലാ-കായിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളും പുലരി വിക്ടോറിയയുടെ സമൂഹ്യ പ്രതിബദ്ധതയും സംഘടനാപാടവവും ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്.

പുലരി വിക്ടോറിയയുടെ സ്റേജ് ഷോയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ പ്രദീപ് മായോത്ത് 0402362410, ബിജു കുമാര്‍ 0432719103 എന്നിവരുമായി ബന്ധപ്പെടണമെന്നു ചാക്കോച്ചന്‍ അരീക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍