ഫിലാഡല്‍ഫിയയില്‍ കെയ്റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാലധ്യാനം മാര്‍ച്ച് 13, 14, 15 തീയതികളില്‍
Thursday, March 12, 2015 8:19 AM IST
ഫിലാഡല്‍ഫിയ: വലിയനോമ്പുകാലത്തിനൊരുക്കമായി നടത്തുന്ന മൂന്നുദിവസത്തെ പെസഹാ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 13, 14, 15 (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ സെന്റ് ആല്‍ബര്‍ട്ട് പള്ളിയില്‍ (212 ണലഹവെ ഞീമറ, ഔിശിേഴറീി ഢമഹഹല്യ, ജഅ 19006) നടക്കും

പ്രശസ്ത വചനപ്രഘോഷകരായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ് ബ്രദര്‍ റെജി കൊട്ടാരം, ബ്രദര്‍ പീറ്റര്‍ ചേരാനല്ലൂര്‍, ബ്രദര്‍ വി.ഡി. രാജു എന്നിവര്‍ ഉള്‍പ്പെടുന്ന കെയ്റോസ് ധ്യാന ടീം ആണ്
ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത്.

സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്റെയും സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ ഇടവകയുടെയും സംയുക്തആഭിമുഖ്യത്തിലാണ് പെസഹാ ധ്യാനം. ഷിക്കാഗോ സീറോ മലബാര്‍ രൂപത 2015 കുടുംബവര്‍ഷമായി ആചരിക്കുകയും സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ലോക കുടുംബസമ്മേളനം 150ല്‍ പരം രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു വിശ്വാസികളെ ആകര്‍ഷിച്ചുകൊണ്ടു ഫിലാഡല്‍ഫിയായില്‍ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ കുടുംബവിശുദ്ധീകരണ ധ്യാനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്.

വചനപ്രഘോഷണത്തില്‍ ലോകമെമ്പാടും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാ. കുര്യന്‍ കാരിക്കല്‍ (കാരിച്ചന്‍) ഏറ്റുമാനൂര്‍ കാരിസ് ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടറാണ്. അറ്റ്ലാന്റാ സീറോ മലബാര്‍ ഇടവകവികാരിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഫാ. കുര്യന്‍ അറിയപ്പെടുന്ന വചനപ്രഘോഷകനും ക്രിസ്തീയ ഭക്തിഗാന രചയിതാവും ഗ്രന്ഥകര്‍ത്താവുമാണ്. പരിശുദ്ധാത്മാവിന്റെ അദ്ഭുതകരമായ സ്പര്‍ശനത്താല്‍ വചനപ്രഘോഷകനായി കത്തോലിക്കാസഭയില്‍ സ്തുതി ആരാധനയ്ക്ക് ഒരു പുതിയ തുടക്കം കുറിച്ച അനുഗ്രഹീതവചനപ്രഘോഷകനാണു കോളജ് അധ്യാപകനായ ബ്രദര്‍ റെജി കൊട്ടാരം. വിശ്വാസവര്‍ഷത്തില്‍ ഷിക്കാഗോ രൂപത നടത്തിയ സ്നേഹസങ്കീര്‍ത്തനം 2013 പരിപാടിയില്‍ ഇദ്ദേഹത്തിന്റെ പ്രെയ്സ് ആന്‍ഡ്

വര്‍ഷിപ്പ് ജനഹൃദയങ്ങളില്‍ ദൈവാനുഭവമായി ഇന്നും നിലനില്‍ക്കുന്നു.

പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ബ്രദര്‍ പീറ്റര്‍ ചേരാനല്ലൂര്‍ സംഗീതത്തിനു വേറിട്ട മാനം നല്‍കിയ വ്യക്തിയും 'ഇസ്രായേലിന്‍ നാഥനായി വാഴും ഏകദൈവം' തുടങ്ങി 800ല്‍ പരം

ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ആത്മവര്‍ഷം ചൊരിഞ്ഞിട്ടുള്ള അനുഗ്രഹീത വചനശുശ്രൂഷകന്‍കൂടിയാണ്.

ഗായകനും കീബോര്‍ഡ് പ്ളെയറുമായ ബ്രദര്‍ വി.ഡി. രാജു കഴിഞ്ഞ 23 വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്റെ സ്വതസിദ്ധമായ
ഗാനപൂജയിലൂടെ അനേകായിരങ്ങളെ ദൈവകൃപയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. വചനസന്ദേശം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, അഭിഷേകപ്രാര്‍ഥന, കുമ്പസാരം, ഗാനപൂജ, കൌണ്‍സിലിംഗ്, ജപമാലപ്രാര്‍ഥന, വിശുദ്ധ കുരിശിന്റെ വഴി എന്നിവയാണു ധ്യാനദിവസങ്ങളിലെ ശുശ്രൂഷകള്‍. ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. മാത്യു മണക്കാട്ട് 215 421 5737, റവ. ഡോ. സജി മുക്കൂട്ട് 917 673 5318.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍