യുട്ടാ സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നതിനു ഫയറിംഗ് സ്ക്വാഡ്
Friday, March 13, 2015 4:17 AM IST
യുട്ടാ: ഒക്കലഹോമയില്‍ നൈട്രജന്‍ ഗ്യാസ് ചേംബര്‍, ടെക്സാസില്‍ വിഷമിശ്രിതം, ടെന്നിസിയില്‍ ഇലക്ട്രിക് ചെയര്‍ ഇപ്പോള്‍ യൂട്ടായില്‍ ഫയറിംഗ് സ്ക്വാഡ്. വധശിക്ഷ നടപ്പാക്കുന്നതിനു സംസ്ഥാനങ്ങള്‍ സ്വീകരിച്ച വിവിധ മാര്‍ഗങ്ങള്‍ക്കു നിയമസാധുത ലഭിച്ചിരിക്കുന്നു.

യുട്ടാ സംസ്ഥാനത്തു വധശിക്ഷ നടപ്പാക്കുന്നതു ഫയറിംഗ് സ്ക്വാഡായിരിക്കണമെന്നു മാര്‍ച്ച് പത്തിനു യുട്ടാ നിയമസാമാജികര്‍ ബഹു ഭൂരിപക്ഷത്തോടെയാണു തീരുമാനിച്ചത്. പതിനെട്ട് പേരാണു തീരുമാനത്തിനനുകൂലമായി വോട്ട് ചെയ്തത്. പത്ത് പേര്‍ ഇതിനെ എതിര്‍ത്തു.

അമേരിക്കയില്‍ ഇതുവരെ വധശിക്ഷ നടപ്പാക്കിയിരുന്നതു മൂന്നു വിഷമരുന്നുകളുടെ മിശ്രിതം ഉപയോഗിച്ചായിരുന്നു. വിഷമിശ്രിതത്തിന്റെ ലഭ്യത കുറഞ്ഞതും പലവധ ശിക്ഷകളും നടപ്പാക്കിയതിനു കണ്െടത്തിയ അപാകതകളുമാണു സംസ്ഥാന ഗവണ്‍മെന്റുകളെ വ്യത്യസ്ത മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. 15 സംസ്ഥാനങ്ങള്‍ ഇതിനകം വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ തീരുമാനമെടുത്തിട്ടുണ്ട്.

വധശിക്ഷയ്ക്കു വിധേയരാകുന്ന വ്യക്തികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട മാര്‍ഗം തിരഞ്ഞെടുക്കുന്നതിനുളള അവകാശം ചില സംസ്ഥാനത്തെ നല്‍കിയിട്ടുണ്ട്. വധശിക്ഷ നല്കുന്നതു ക്രൂരവും അപരിഷ്കൃതവുമാണെന്നു വധശിക്ഷയെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ വധശിക്ഷ ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാനടപടികള്‍ നിലനിന്നിട്ടും അക്രമം കൊലപാതകവും വര്‍ധിക്കുമ്പോള്‍ ഇത് നിര്‍ത്തല്‍ ചെയ്താല്‍ സ്ഥിതി എന്താകുമെന്നാണു വധശിക്ഷയെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍