സിമി ജോസഫ് സ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി
Friday, March 13, 2015 4:18 AM IST
സ്റാറ്റന്‍ഐലന്‍ഡ്: പന്തളം എടപ്പോള്‍ മിഷന്‍ ഹൌസില്‍ ജോസഫ് പാപ്പന്റെ ഭാര്യ സിമി ജോസഫ് (35) സ്റാറ്റന്‍ ഐലന്‍ഡില്‍ മാര്‍ച്ച് 12ന് നിര്യാതയായി. ബ്രൂക്ലിന്‍ കോണി ഐലന്‍ഡ് ഹോസ്പിറ്റലില്‍ നഴ്സായിരുന്നു പരേത. സംസ്കാരം പിന്നീട്.

ഭര്‍ത്താവ്: ജോസഫ് (റെജി) പാപ്പന്‍ (ഹൌസില്‍ കോര്‍എപ്പിസ്കോപ്പായുടെ സഹോദരന്‍). മക്കള്‍: എയ്ഞ്ചല്‍, അഞ്ജലി, തോമസ്, തിമോത്തി.

ഹരിപ്പാട് പ്ളാമ്മൂട്ടില്‍ തങ്കച്ചന്‍ മാത്യുവിന്റെയും ശോശക്കുട്ടിയുടെയും മകളാണു പരേത. സഹോദരി: ഫാ. മാത്യൂസ് പുരയ്ക്കന്റെ ഭാര്യ സിനി. ന്യൂയോര്‍ക്ക് എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗമാണ് പരേത. കൂടുതല്‍ വിവരങ്ങള്‍ക്കു ജേക്കബ് (ജോസ്) പാപ്പന്‍ (718 755 5114).