ബ്രിസ്ബെയ്നില്‍ അഭിഷേകാഗ്നി കണ്വന്ഷന് മാര്‍ച്ച് 20, 21, 22 തീയതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ്ബെയ്ന്‍: പ്രശസ്ത സുവിശേഷ പ്രാസംഗികന് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കണ്വന്ഷന് മാന്‍സ്ഫീല്‍ഡ് സ്റേറ്റ് ഹൈസ്കൂള്‍ ഹാളില്‍ (328 ബ്രോഡ്വാട്ടര്‍ റോഡ്, മാന്‍സ്ഫീല്‍ഡ്) നടക്കും.
മാര്‍ച്ച് 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന കണ്വന്ഷന് സംഘടിപ്പിക്കുന്നത് സീറോ മലബാര്‍ സഭ ക്വീന്സ്ലാന്ഡ് റീജണാണ്. ബ്രിസ്ബെയ്നിലെ എല്ലാ സീറോ മലബാര്‍ സഭാ സമൂഹങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനിലേക്ക് എല്ലാ മലയാളി സമൂഹങ്ങളേയും സീറോ മലബാര്‍ ക്വീന്സ്ലാന്ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം സ്വാഗതം ചെയ്തു.
ദൂരെ സ്ഥലങ്ങളില്‍നിന്നും എത്തുന്നവര്‍ക്കു സൌജന്യ താമസസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ സോണി കുര്യന് 0470237086, ഷൈനി ജോയി 0469894650 എന്നിവരുമായി ബന്ധപ്പെടുക.
കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കു സൌജന്യ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്റെ നടത്തിപ്പിനായി പാലാ ജോര്‍ജ്, ജയ്സ് പെരുമാലില്‍, ജോസ് കണ്ണൂര്‍, സന്തോഷ് മാത്യു, ജിജി ജോര്‍ജ്, റെജി ജോര്‍ജ്, സാജന്, വിജോയ് പോള്‍, ഷീന്‍ പോള്‍, ബേബിച്ചന്, സിബി തോമസ്, റെജി ജോസഫ്, സോമി തോമസ്, സുനില്‍ കുന്നത്ത്, ബാബു സൌരിമാക്കല്, ബെറ്റി തോമസ് എന്നിവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോളി കരുമത്തി (സെക്രട്ടറി) 0423273295, ടോം ജോസഫ് (കണ്‍വീനര്‍) 0422202684.
റിപ്പോര്‍ട്ട്: ജോളി കരുമത്തി