എംഎംഎഫ് ട്വന്റി-20 ക്രിക്കറ്റിനു ഉജ്വല തുടക്കം
Monday, March 16, 2015 7:23 AM IST
മെല്‍ബണ്‍: എംഎംഎഫ് ചില്ലി ബൌള്‍ ട്വന്റി-20 ക്ക് മെല്‍ബണില്‍ ഉജ്വല തുടക്കം. മെല്‍ബണ്‍ മലയാളികളുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ (5001 ഡോളര്‍, 2001 ഡോളര്‍) ലഭിക്കുന്ന ടൂര്‍ണമെന്റില്‍ 12 ടീമുകളാണ് 2015ലെ ക്രിക്കറ്റ് രാജാക്കന്‍മാരാകാന്‍ മാറ്റുരയ്ക്കുന്നത്.

ഫ്രാങ്ക്സ്റണിലെ രണ്ടു ഗ്രൌണ്ടുകളിലായാണു മത്സരങ്ങള്‍ പുരോഗമിക്കുന്നത്. ബല്ലാര്‍ അവന്യു ഗ്രൌണ്ടിലെ ആദ്യമത്സരം എംഎംഎഫ് പ്രസിഡന്റ് അജി പുനലൂരും ഹവാന ക്രസന്റ് ഗ്രൌണ്ടിലെ ആദ്യ മത്സരം എംഎംഎഫ് മുന്‍ പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസും ഉദ്ഘാടനം നിര്‍വഹിച്ചു.

ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 22, 29, ഏപ്രില്‍ ആറ് തീയതികളില്‍ ഫ്രാങ്ക് സ്റണില്‍ നടക്കും. ഏപ്രില്‍ 18ന് (ശനി) വൈകുന്നേരം ഏഴിന് ക്ളേയ്റ്റണില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ്യ വ്യക്തികളുടെ സാന്നിധ്യത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ശ്രേയസ് ശ്രീധര്‍, വിജേഷ് വിജന്‍, വിഷ്ണു പ്രഭാകര്‍, പി.വി. ബബീഷ്, രാജന്‍ വെണ്‍മണി, എബിന്‍ ജോബോയ്, ജിസ്മോന്‍ കുര്യന്‍, ബിന്റോ പാറേക്കാട്ടില്‍, ആന്റണി പടയാട്ടില്‍, ക്ളീറ്റസ് ആന്റണി, ബിന്നി, ജയ്സണ്‍ എന്നിവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്