ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ മാര്‍ച്ച് 22ന്
Monday, March 16, 2015 7:36 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ മാര്‍ച്ച് 22ന് (ഞായര്‍) ആഘോഷിക്കുന്നു. രാവിലെ 10.30ന് ആര്‍കെ പുരം സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിലാണു തിരുനാളാഘോഷം.

രൂപം വെഞ്ചരിപ്പ് ഫാ. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിക്കും. പ്രസുദേന്തി വാഴ്ച ഫാ. ജോസ് വട്ടക്കുഴി നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന ലദീഞ്ഞ്, ആഘോഷമായ കുര്‍ബാന എന്നിവയ്ക്ക് ആര്‍കെ പുരം സെന്റ് തോമസ് ചര്‍ച്ച് അസി. വികാരി ഫാ. ജോസ് വട്ടക്കുഴി എസ്ജെ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി (മുന്‍ സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി) എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തിരുനാളിനോടനുബന്ധിച്ച് രൂപം മുത്തല്‍, നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. പ്രസുദേന്തി ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ കൈക്കാരന്മാരുമായി ബന്ധപ്പെടുക.

വിശദ വിവരങ്ങള്‍ക്ക്: 9136241312

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്