മെല്‍ബണില്‍ വിശ്വാസ നിറവും ഇടവകദിനവും സമുചിതമായി ആഘോഷിക്കുന്നു
Tuesday, March 17, 2015 6:03 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ചകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന മൂന്നാം ക്ളാസ് മുതലുള്ള കുട്ടികള്‍ക്കുവേണ്ടി ക്യാമ്പും ഇടവക ദിനവും സംയുക്തമായി ആഘോഷിക്കുന്നു.

ഏപ്രില്‍ 9, 10, 11 തീയതികളില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളി ഹാളിലാണ് പരിപാടികള്‍. 9, 10 തീയതികളില്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി മെല്‍ബണ്‍ ജീസസ് യൂത്തിന്റെ ടീം ആണു ക്ളാസുകള്‍ നടത്തുന്നത്. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ആധ്യാത്മികചൈതന്യം പകര്‍ന്നുകൊടുക്കുന്നതോടൊപ്പം അവരുടെ വ്യക്തിത്വ വികാസവും ലക്ഷ്യമാക്കിയാണ് 'വിശ്വാസ നിറവ് 2015' ഒരുക്കിയിരിക്കുന്നതെന്ന് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി പറഞ്ഞു. കൂടാതെ പാരീഷ് ഡേയോട് അനുബന്ധിച്ചു കുട്ടികള്‍ക്കുവേണ്ടി ഖൌാുശിഴ ഇമഹെേല, ങമഴശര ടവീം, ങൌശെരമഹ ഴമാല, യമഹീീി ഠംശശിെേഴ എന്നിങ്ങനെ വിവിധ പരിപാടികള്‍ തയാറാക്കിയിട്ടുണ്െടന്നു ട്രസ്റിമാരായ സ്റ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വിശ്വാസ നിറവും ഇടവക ദിനവും വന്‍ വിജയമാക്കുവാന്‍ എല്ലാ മാതാപിതാക്കളും കുട്ടികളും സഹകരിക്കണമെന്നു ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി അഭ്യര്‍ഥിച്ചു. മെല്‍ബണിലെ പ്രശസ്തമായ ജീസസ് യൂത്തിന്റെ പ്രഗല്ഭ ടീം അംഗങ്ങളാണു കുട്ടികള്‍ക്കു ക്ളാസുകള്‍ നയിക്കുന്നത്. പാശ്ചാത്യ സംസ്കാരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്കു ക്രിസ്തുവിന്റെ വഴികളിലൂടെ നടക്കുവാനുളള അവസരം ആണു ക്യാമ്പിലൂടെ കൈവന്നിരിക്കുന്നതെന്ന് വിശ്വാസ പരിശീലന അധ്യാപകരുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ ബ്രദര്‍ ജിജിമോന്‍ കുഴിവേലിയും സിജോ ജോണും പ്രത്യാശ പ്രകടിപ്പിച്ചു.

വിശ്വാസ നിറവ് 2015 ഉം ഇടവക ദിനവും കുട്ടികള്‍ക്ക് ആധ്യാത്മിക ഉണര്‍വ് നല്‍കുന്നതി}ു പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, വിശ്വാസ പരിശീലന അധ്യാപകര്‍, രക്ഷകര്‍ത്താ പ്രതിനിധികള്‍, ട്രസ്റിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍