ഷിക്കാഗോ ക്നാനായ റീജണില്‍ പ്രീ മാര്യേജ് കോഴ്സ് നടത്തി
Wednesday, March 18, 2015 5:29 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജണിന്റെ ആഭിമുഖ്യത്തില്‍, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ദേവായലത്തില്‍ ത്രിദിന പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. മാര്‍ച്ച് ആറിനു തുടങ്ങിയ കോഴ്സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 15 യുവതീയുവാക്കള്‍ പങ്കെടുത്തു.

മോണ്‍. ഫാ. തോമസ് മുളവനാല്‍, ഫാ. ഏബ്രാഹം മുത്തോലത്ത്, ഫാ. സുനി പടിഞ്ഞാറെക്കര, ടോം മൂലയില്‍, ഡോ. അജിമോള്‍ പുത്തന്‍പുരയില്‍, റ്റോണി പുല്ലാപ്പള്ളില്‍, ജോണി തെക്കേപ്പറമ്പില്‍, ജയ കുളങ്ങര, റോണി & ടാനിയ പുത്തന്‍പറമ്പില്‍, ബെന്നി കാഞ്ഞിരപ്പാറ, റ്റോം മേത്തിപ്പാറ, ആന്‍സി ചേലക്കല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ളാസ്സുകള്‍ നയിച്ചു. ഫാമിലി കമ്മീഷന്‍ അംഗങ്ങളായ മേരിക്കുട്ടി ചെമ്മാച്ചേല്‍, മോളമ്മ തൊട്ടിച്ചിറ തുടങ്ങിയവര്‍ ഈ ത്രിദിന കോഴ്സിനു നേതൃത്വം നല്‍കി.

ഫാമിലി കമ്മീഷന്‍ റീജണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ്, ജൂണ്‍ അഞ്ചാം തീയതി (വെള്ളിയാഴ്ച) മുതല്‍ ഏഴു (ഞായറാഴ്ച) വരെ ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടത്തുന്നതാണ്. ഈ കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറിലോ, ുൃലാമൃൃശമഴല@സിമിമ്യമൃലഴശീി.ൌ എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി