വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍
Thursday, March 19, 2015 5:16 AM IST
ന്യൂഡല്‍ഹി: സെന്റ് തോമസ് മോടിക്കാന്‍ ഇടവകയിലെ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ ഇ2 ഘചഖജ ഹോസ്പിറ്റല്‍ ക്വാര്‍ട്ടേഴ്സില്‍ മാര്‍ച്ച് 19ന് (വ്യാഴം) വൈകുന്നേരം 7.30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടെ നടക്കും. കുര്‍ബാനക്ക് ഫരീദാബാദ് രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജിറ്റോ തോട്ടുങ്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും.

മയൂര്‍ വിഹാര്‍ ഫേയ്സ് വണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ മാര്‍ച്ച് 19ന് (വ്യാഴം) വൈകുന്നേരം ഏഴിന് നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ. മാത്യു കൊച്ചുവീട്ടില്‍ കാര്‍മികത്വം വഹിക്കും. ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ് ഊട്ടുനേര്‍ച്ച എന്നിവ നടക്കും.

പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 19ന് (വ്യാഴം) വൈകുന്നേരം 6.30നു നടക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. അനൂപ് നരിമറ്റത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

ഹരിനഗര്‍ കുര്യാക്കോസ് ഏലിയാസ് ചാവറ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണ തിരുനാള്‍ 19ന് (വ്യാഴം) വൈകുന്നേരം ഏഴിന് നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. സെബാസ്റ്യന്‍ പുളിങ്ങപിള്ളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍, ഫാ. സണ്ണി കലിങ്ങാലയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്നു ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.

കരോള്‍ബാഗ് സെന്റ് അഗസ്റിന്‍ ഫൊറോന ചര്‍ച്ചില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 22ന് (ഞായര്‍) വൈകുന്നേരം ആറിന് നടക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ലിജോ താലിയത്ത് സഹ കാര്‍മികനായിരിക്കും. തുടര്‍ന്ന് ലദീഞ്ഞ്, ഊട്ടുനേര്‍ച്ച എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്