നരേല അയ്യപ്പസേവാ സമിതി അന്നദാനം നടത്തി
Thursday, March 19, 2015 6:27 AM IST
ന്യൂഡല്‍ഹി: നരേല അയ്യപ്പസേവാ സമിതിയുടെ നേതൃത്വത്തില്‍ പതിവു പോലെ ഈ പ്രാവശ്യവും നാടും വീടും ആശ്രിതരും ഇല്ലാതെ ഡല്‍ഹി കാശ്മീരിഗേറ്റിലെ സര്‍ക്കാര്‍ പുനരധിവാസ കുടിലുകളില്‍ കഴിയുന്ന പീഡിതര്‍ക്കായി ഒരു നേരത്തേ ആഹാര വിതരണം നടത്തി.

ശ്രീ അയ്യപ്പ സ്വാമിയുടെ നാമത്തില്‍ പുനരധിവാസ പീഡിതരോടൊപ്പം തന്നെ കണ്ടും കെട്ടും അവിടെ തടിച്ചു കൂടിയ ഏകദേശം ആയിരത്തോളം നിര്‍ധനരിലേക്ക് രണ്ടു കൂട്ടം കറികളും പൂരിയും പഴവും അടങ്ങുന്ന വിഭവങ്ങള്‍ ഭാരവാഹികള്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: പി. ഗോപാലകൃഷ്ണന്‍