ഫോമാ-കെഎജിഡബ്ള്യൂ ടാലന്റ് ടൈമിലേക്ക് അപേക്ഷകളുടെ പ്രവാഹം
Thursday, March 19, 2015 6:39 AM IST
ബാള്‍ട്ടിമോര്‍: ദേശീയതലത്തില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഫോമാ-കെഎജിഡബ്ള്യു സംയുക്തമായി സംഘടിപ്പിക്കുന്ന ടാലന്റ് ടൈമിലേക്ക് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും അപേക്ഷകള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം മാര്‍ച്ച് 28നു വെര്‍ജീനിയയിലെ കില്‍മര്‍ മിഡില്‍ സ്കൂളിലാണ് അരങ്ങേറുക. രാവിലെ ഒമ്പതിന് നിലവിളക്കു തെളിയിച്ചു മത്സരങ്ങള്‍ ആരംഭിക്കും.

സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, പ്രച്ഛന്നവേഷം, ചിത്രരചന, കരകൌശല വസ്തു നിര്‍മാണം, മലയാളം-ഇംഗ്ളീഷ് പ്രസംഗം, പദ്യപാരായണം, കഥാ രചന, ഉപന്യാസ മത്സരം, എന്നിവയോടൊപ്പം 8-10 മിനിട്ടുകളുള്ള ഹ്രസ്വ ചലച്ചിത്ര മത്സരമായ റീല്‍-ഡീല്‍, തുടങ്ങി 22 മത്സര ഇനങ്ങളാണ് ആദ്യ ദിനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദേശത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള പ്രഗല്ഭരും പ്രതിഭാശാലികളുമായ വിധികര്‍ത്താക്കളുടെ ഒരു നി തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഹ്രസ്വ ചലച്ചിത്ര മത്സരത്തിന്റെ വിധികര്‍ത്താക്കളാകുന്നതു ചലച്ചിത്രലോകത്തെ പ്രശസ്തരായ വ്യക്തികളാണ്. എല്ല മത്സരങ്ങളുടേയും അവസാന തീയതി മാര്‍ച്ച് ഇരുപതാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍