അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ അഡ്ലെയ്ഡില്‍
Thursday, March 19, 2015 6:40 AM IST
അഡ്ലെയ്ഡ്: ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന് അഡ്ലെയ്ഡില്‍ ക്രൊയേഷ്യന്‍ കമ്യൂണിറ്റി സെന്ററില്‍ സമാപനമായി.

മാര്‍ച്ച് 16, 17, 18 (തിങ്കള്‍, ചൊവ്വാ, ബുധന്‍) തീയതികളില്‍ നടന്ന കണ്‍വന്‍ഷനില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു. സീറോ മലബാര്‍ രൂപത വിവിധ സമൂഹങ്ങളില്‍ സഘടിപ്പിച്ചുവരുന്ന കണ്‍വന്‍ഷന്റെ അഡ്ലെയ്ഡിലെ ധ്യാനം അഡ്ലെയ്ഡ് സീറോ മലബാര്‍ സഭയുടെ പ്രഥമ വികാരി ഫാ. ഫ്രെഡി എലുവത്തിങ്കല്‍ ഉദ്ഘാട്നം നിര്‍വഹിച്ചു.

ജപമാലയോടുകൂടി ആരംഭിച്ച ധ്യാനത്തില്‍ ദിവ്യബലിയും ആത്മീയതയുടെ വെളിച്ചം സമ്മാനിച്ചുകൊണ്ടു വട്ടായിലച്ചനും സഘവും നയിച്ച ഗാനശുശ്രൂഷയും വചനപ്രഘോഷണവും ആരാധനയും അഡ്ലെയ്ഡിലെ വിശ്വാസി സമൂഹത്തിനു പുതിയൊരു ആത്മീയ ഉണര്‍വേകി.

എല്ലാ സഭാസമൂഹങ്ങളില്‍നിന്നു നിരവധി ആളുകള്‍ ധ്യാനത്തില്‍ പങ്കെടുത്തു. നിരവധി വൈദികര്‍ ധ്യാനശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും കാര്‍മികത്വം നല്‍കി.

റിപ്പോര്‍ട്ട്: ആന്റണി തോമസ്