ഷിക്കാഗോയില്‍ നോമ്പുകാല ധ്യാനവും, കാതോലിക്കാദിനാഘോഷവും
Friday, March 20, 2015 4:54 AM IST
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഓര്‍ത്തഡോക്സ് സഭയുടെ നാഗ്പുര്‍ സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ. ബ്രിജേഷ് ഫിലിപ്പ്, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് വികാരി റവ. ഫാ. മാത്യു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് 21നു (ശനിയാഴ്ച) വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരവും, തുടര്‍ന്നു ധ്യാനവും നടത്തുന്നതാണ്.

22നു (ഞായറാഴ്ച) രാവിലെ 8.45നു കാതോലിക്കാ ദിനാഘോഷങ്ങളുടെ ഭാഗമായി വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് കത്തീഡ്രലില്‍ പതാക ഉയര്‍ത്തും. ഒമ്പതിനു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന എന്നിവയും തുടര്‍ന്ന് കാതോലിക്കാ ദിനാഘോഷങ്ങളും നടക്കും. കാതോലിക്കാ മംഗള ഗാനം ബെല്‍വുഡ് വോയ്സ് ആലപിക്കും.

ഫാ. ഡാനിയേല്‍ ജോര്‍ജ്, മാത്യു ഫിലിപ്പ്, ഏലിയാമ്മ പുന്നൂസ് തുടങ്ങിയവര്‍ എല്ലാ വിശ്വാസികളേയും ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്തു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം