'നാമം' വിഷു ആഘോഷം ഏപ്രില്‍ 19ന്
Friday, March 20, 2015 8:15 AM IST
ന്യൂജേഴ്സി: നായര്‍ മഹാമണ്ഡലം ആന്‍ഡ് അസോസിയേറ്റ് മെംബേഴ്സ് (നാമം) വിഷു ആഘോഷം ഏപ്രില്‍ 19നു(ഞായര്‍) ഹേര്‍ബേര്‍ട്ട് ഹൂവര്‍ മിഡില്‍ സ്കൂള്‍ എഡിസണില്‍ നടക്കും.

ഒരു വലിയ സംസ്കൃതിയുടെ ഭാഗമായ വിഷുക്കണിയും വിഷുക്കൈനീട്ടവും അന്യംനിന്നു പോകുമായിരുന്ന ഒരു തലമുറയിലേക്കു നന്മയുടെ പൊന്‍വെളിച്ചമാകുവാന്‍ ആഘോഷങ്ങള്‍ സഹായകുമാകുമെന്നു നാമം സ്ഥാപക നേതാവും മാര്‍ഗദര്‍ശിയുമായ മാധവന്‍ ബി. നായര്‍ പറഞ്ഞു.

നാമം തുടര്‍ന്നുവന്നിരുന്ന പ്രവര്‍ത്തനങ്ങളില്‍ എന്നും സവിശേഷ പ്രാധാന്യം നല്‍കിയിട്ടുള്ളതു പാരമ്പര്യമൂല്യങ്ങള്‍ മുറുകെ പിടിച്ചിരുന്നതിനാണെന്നും അതുകൊണ്ടുതന്നെ വിഷു ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഭാരവാഹികള്‍ പ്രതിഞ്ജാബദ്ധമാണെന്നും പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പിയും വൈസ് പ്രസിഡന്റ് വിനീത നായരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

സാംസ്കാരിക സംഘടന എന്ന നിലയില്‍ ജന്മനാടിന്റെ നന്മയറിഞ്ഞ ആഘോഷങ്ങളും ആചാരങ്ങളും അമേരിക്കയില്‍ വളരുന്ന കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ എന്നും നാമം ശ്രദ്ധ ചെലുത്തിയിരുന്നു എന്നും അതിനുള്ള പ്രയത്നം എന്നോണമാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളും ആവിഷ്കരിച്ചിരിക്കുന്നതെന്നു നാമം കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍ പറഞ്ഞു.

വിവിധ നൃത്തസംഗീത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്തസംഗീത പരിപാടികള്‍ വിഷു ആഘോഷങ്ങളുടെ പ്രത്യേകത ആയിരിക്കും. രാജ്ഷ്രീ രാം ചീരാത്ത്, മായാ മേനോന്‍, വിദ്യാ രാജേഷ്, ഉഷാ മേനോന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

പരിപാടിയിലേക്കുള്ള ടിക്കറ്റുകള്‍ മുഖേന നിയന്ത്രിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാലിനി നായരുമായി ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിച്ചു.