മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ രജതജൂബിലി ആഘോഷങ്ങള്‍ പ്രവാസി ചാനലില്‍ മാര്‍ച്ച് 21 ന്
Saturday, March 21, 2015 6:36 AM IST
ന്യൂയോര്‍ക്ക്: കരുത്തുറ്റ സംഘടനാ മികവിന്റെ വിജയഭേരി മുഴക്കി ടാമ്പായിലുള്ള ഐസിസി ഹാളില്‍ നടന്ന എംഎസിഎഫിന്റെ രജതജൂബിലി ആഘോഷങ്ങള്‍ പ്രവാസി ചാനലില്‍ മാര്‍ച്ച് 21 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് പ്രക്ഷേപണം ചെയ്യുന്നു.

ആയിരത്തോളം വരുന്ന അംഗങ്ങളെ സാക്ഷിനിര്‍ത്തി മലയാളത്തിന്റെ പ്രിയപ്പെട്ട താരറാണി ഇഷാ തല്‍വാര്‍ ഭദ്രദീപം തെളിച്ചതോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികള്‍ ആരംഭിച്ചു. വൈകുന്നേരം ആറിനു തുടങ്ങിയ സമ്മേളനം അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തോടെയാണ് തുടങ്ങിയത്. ടാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള ദാര്‍ശനികരുടെ വര്‍ണരാജികള്‍ വിരിഞ്ഞ 25 ദീപനാളങ്ങളുമായി ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ 25 പെണ്‍പ്രവുകള്‍ വേദിയില്‍ ചുവടുവച്ചു.

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രസ്ഥാനത്തിന് ഊടുംപാവും നല്‍കിയ 1991ലെ എല്ലാ ഭാരവാഹികളേയും അന്നത്തെ പ്രസിഡന്റിനേയും പൊന്നാട നല്‍കി ആദരിച്ചു.

തുടര്‍ന്നു കേരളത്തിന്റെ സമ്പന്നമായ സംസ്കൃതി വിളിച്ചോതുന്ന നൃത്തനൃത്തങ്ങളോടെ വേദി ഉണര്‍ന്നു. കലയുടെ കനകകരീടമേന്തി മലയാളി മങ്കമാര്‍, അഭിനേത്രിയും നര്‍ത്തകിയുമായ ഇഷാ തല്‍വാറിന്റെ നേതൃത്വത്തില്‍ അരങ്ങില്‍ നൂപുരസന്ധ്യകള്‍ ഒരുക്കി.

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായി മാറിക്കൊണ്ടിരിക്കുന്ന പ്രവാസി ചാനല്‍ അമേരിക്കയില്‍ നിന്നാണ് പ്രക്ഷേപണം നടത്തുന്നത്. ലോകത്തെവിടെ നിന്നും യുണൈറ്റഡ് മീഡിയ വിതരണശൃംഖല വഴിയും ഏറ്റവും നൂതനമായ ഓണ്‍ലൈന്‍ വഴിയും കൂടാതെ ഇപ്പോള്‍ ഐ ഫോണ്‍, ഐ പാഡ്, ആന്‍ഡ്രോയിഡ്, കൂടാതെ ഏതുതരം സ്മാര്‍ട്ട് ഫോണ്‍ വഴിയും കാണാം എന്നത് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നു. ലോകത്തെവിടെനിന്നും ംംം.ുൃമ്മശെരവമിിലഹ.രീാ എന്ന് ടൈപ്പ് ചെയ്ത് ക്ളിക്ക് ചെയ്താല്‍ മതി.

പ്രവാസി ചാനലിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 19083455983 എന്നാ നമ്പറിലോ അല്ലെങ്കില്‍ ിലം@ുൃമ്മശെരവമിിലഹ.രീാ എന്നാ ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.