ലോസ് ആഞ്ചലസ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ
Saturday, March 21, 2015 6:37 AM IST
ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ് ആഞ്ചലസ് സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ഏപ്രില്‍ രണ്ടിന് (വ്യാഴം) വൈകുന്നേരം ആറിന് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നു.

ശുശ്രൂഷക്ക് ഇടവകാംഗങ്ങള്‍ക്കു പുറമേ, സമീപ ദേവാലയങ്ങളില്‍ നിന്നുമായി വൈദികരും ഒട്ടനവധി വിശ്വാസികളും സംബന്ധിക്കും. ഈ ദിവ്യ ശുശ്രൂഷക്ക് വികാരി റവ. സാബു ചോറാട്ടില്‍ കോര്‍ എപ്പിസ്കോപ്പയും മറ്റു വൈദികരും സഹകാര്‍മികത്വം വഹിക്കും.

ഈ വര്‍ഷത്തെ പീഢാനുഭവാഴ്ച ആചരണത്തോടനുബന്ധിച്ച് ഇടവകയെ ആത്മീയ നിറവില്‍ ഒരുക്കികൊണ്ട് തിരുമേനി പെസഹാ ബുധന്‍, വ്യാഴം, ദുഃഖവെളളി, ദുഃഖ ശനി, ഉയിര്‍പ്പു പെരുന്നാള്‍ എന്നീ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കും.

ശുശ്രൂഷയുടെ നടത്തിപ്പിനായി വികാരിക്ക് പുറമേ, ലിനോയി പോള്‍ (വൈസ് പ്രസിഡന്റ്) നിഷാദ് വര്‍ഗീസ് (സെക്രട്ടറി), വത്സ ജേക്കബ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പളളി മാനേജിംഗ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍