ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ മേയ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍
Saturday, March 21, 2015 6:38 AM IST
ഡാളസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാര്യേജ് പ്രിപ്പറേഷന്‍ കോഴ്സ്) മേയ് എട്ട്, ഒമ്പത്, പത്ത് (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ നടക്കുമെന്ന് വികാരി ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍ അറിയിച്ചു.

എട്ടിന് (വെള്ളി) വൈകുന്നേരം നാലിന് ആരംഭിക്കുന്ന സെമിനാര്‍ 10 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് സമാപിക്കും. ഡെന്‍ന്‍ടനിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററിലാണ് സെമിനാര്‍ (ഇമാു ഇീുമ ഞലൃേലമ ഇലിലൃേ, 8200 ഋ. ങരഗശിില്യ ട, ഉലിീി, ഠത 76208).

അമേരിക്കയിലോ, നാട്ടിലോ വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവതീ യുവാക്കള്‍ക്ക് നിര്‍ബന്ധമായും ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്.

വിശദ വിവരങ്ങള്‍ക്ക്: ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍ (വികാരി) 510. 688. 7805. ഇമെയില്‍: ളൃിലറ്ൌലഹശ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍