ഡിഎംഎയില്‍ കിഴക്കേക്കരക്കാരും പടിഞ്ഞാറേക്കരക്കാരും ഇഞ്ചോടിഞ്ച് പോരാട്ടം
Monday, March 23, 2015 4:38 AM IST
ഡിട്രോയിറ്റ്: എന്നും വ്യത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിക്കുന്ന മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫണ്ട് റേയ്സിംഗ് പരിപാടിയായ സോളിഡ് ഫ്യൂഷന്‍ റ്റെമ്പ്റ്റേഷന്‍ 2015ന്റെ ടിക്കറ്റ് വില്പന പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. ഡിട്രോയ്റ്റിന്റെ കിഴക്കും പടിഞ്ഞാറും താമസിക്കുന്ന സംഘടനയിലെ അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് ടിക്കറ്റ് വില്പന നടത്തുന്നത്. കിഴക്കെക്കരക്കാരുടെ നേതാവു നോബിള്‍ തോമസും പടിഞ്ഞാറെക്കരക്കാരുടെ നേതാവ് മനോജ് ജേയ്ജിയുമാണ്.

കിഴക്കേക്കരക്കാര്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണെങ്കില്‍, പടിഞ്ഞാറേക്കരകാര്‍ മമ്മൂട്ടി ഫാന്‍സ് ആണ്. വളരെ രസകരമായ ഈ ചേരിതിരിവ് കാണുമ്പോള്‍ നാട്ടില്‍ ആലപ്പുഴയിലേയോ ആറന്മുളയിലെയോ കരക്കാര്‍ തമ്മില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിന്റെ ഓര്‍മകളാണ് ഉണര്‍ത്തുന്നത്. ഗ്രൂപ്പ് ഇ-മെയിലുകളില്‍ ഓരോ ടിക്കറ്റ് വില്ക്കുമ്പോഴും പരസ്പരം വീമ്പിളക്കിയും അഭിനന്ദിച്ചും വാര്‍ത്തക്കുറിപ്പുകളിറക്കിയും ചെയ്യുന്ന ഇ-മെയിലുകള്‍ വളരെ രസകരമായ ഒന്നാണ്.
2015 ഏപ്രില്‍ 25നു ഹെന്റി ഫോര്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ നടത്തുന്ന പരിപ്പാടിയില്‍, പ്രശസ്ത പിന്നണി ഗായികയായ റിമി ടോമിയും പ്രേഷകമനസുകളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രശസ്ത ഗായകന്‍ സ്റീഫന്‍ ദേവസിയും സംഘവും ഫ്യൂഷന്‍ ഗാനമേളയാണു അവതരിപ്പിക്കുന്നതു. ഇതില്‍നിന്നു ലഭിക്കുന്ന തുക അമേരിക്കയിലെയും നാട്ടിലെയും ചാരിറ്റി പ്രവര്‍ത്തനങ്ങളോടൊപ്പം അമേരിക്കയിലെ മലയാളി പുതുതലമുറയ്ക്കു കേരള സംസ്കാരം പകര്‍ന്നു നല്കുന്നതിനായും ഉപയോഗിക്കും.

ടിക്കറ്റ് വില്പന അവസാന ഘട്ടത്തിലെത്തിയിക്കുന്ന ഈ അവസരത്തില്‍, ടിക്കറ്റ് ലഭിക്കാത്തവര്‍ എത്രെയും വേഗം സംഘാടകരുമായി ബന്ധപ്പെട്ട്, ടിക്കട്റ്റ് ഉറപ്പാക്കണമെന്ന് ഡിഎംഎ പ്രസിഡന്റ് റോജന്‍ തോമസ്, സെക്രട്ടറി ആകാശ് ഏബ്രഹാം, ട്രഷറര്‍ ഷാജി തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോജന്‍ തോമസ് 248 219 1352, ആകാശ് എബ്രഹാം 248 470 9332, ഷാജി തോമസ് 248 229 7746, നോബിള്‍ തോമസ് 586 770 8959, മനോജ് ജേയ്ജി 248 495 3798.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്