'കൃഷ്ണാ'ഷോ വാഷിംഗ്ടണില്‍ അരങ്ങേറുന്നു
Monday, March 23, 2015 4:39 AM IST
വാഷിംഗ്ടണ്‍: കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണും കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'കൃഷ്ണാ'ഷോയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

തെന്നിന്ത്യന്‍ മലയാളിതാരവും മലയാളത്തിന്റെ അഭിമാനവുമായ ശോഭന അണിയിച്ചൊരുക്കുന്ന നൃത്തശില്പം ഏപ്രില്‍ 25നു (ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് മേരിലാന്‍ഡിലെ ബെല്‍റ്റ്സ് വില്ലിലുള്ള ഹൈപോയിന്റ് ഹൈസ്കൂളില്‍ അരങ്ങേറുന്നതാണ്.

ഓസ്കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദവിന്യാസം നിര്‍വഹിച്ചിരിക്കുന്ന ഷോയിലെ വിവിധ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളായ ശബാനാ ആസ്മി, സൂര്യ, പ്രഭു, കൊങ്കണാ സെന്‍, നന്ദിതാ ദാസ്, രാധിക തുടങ്ങിയവരാണ്. ഇരുപതില്‍പ്പരം ആര്‍ട്ടിസ്റുകളുടെ സാന്നിധ്യവും അവതരണമികവുംകൊണ്ട് 'കൃഷ്ണ' കാണികള്‍ക്കു വേറിട്ട ഒരു അനുഭവമായിരിക്കും.

ഷോയുടെ വിജയത്തിനായി വിര്‍ജീനിയ, ഡി.സി, മേരിലാന്‍ഡ് പ്രദേശത്തെ സഹൃദയരുടെ സഹായ സഹകരണങ്ങള്‍ കാംക്ഷിക്കുന്നതായി കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ പ്രസിഡന്റ് ജിനേഷ് കുമാറും, കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ പ്രസിഡന്റ് അരുണ്‍ ജോ സഖറിയയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഷോയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജിനേഷ് കുമാര്‍ (609 240 3453), അരുണ്‍ ജോ സഖറിയ (571 620 1110), സുരേഷ് നായര്‍ (240 751 3632), സ്മിതാ മേനോന്‍ (301 335 9825), സന്ദീപ് പണിക്കര്‍ (443 463 8390, ഹരിദാസ് നമ്പ്യാര്‍ (703 999 3215). വെബ്സൈറ്റ്: ംംം.സരാം.ീൃഴ ീൃ ംംം.സമഴം.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം