വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റര്‍-വിഷു ആഘോഷങ്ങളും കുടുംബസംഗമവും
Tuesday, March 24, 2015 5:05 AM IST
ന്യൂറോഷേല്‍: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റര്‍-വിഷു ആഘോഷങ്ങളും സംയുക്തമായി ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസ്സില്‍ വച്ച് ഏപ്രില്‍ 24, വെള്ളിയാഴിച്ച വൈകുന്നേരം ആറു മുതല്‍ പത്തുവരെ നടത്തും.

അമേരിക്കയിലെ സാംസ്കാരിക-രാഷ്ട്രീയ,-സാമൂഹ്യ തലത്തില്‍ വലുതും ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നുമായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാര്‍ന്ന പരിപാടികളാലും, കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്കു പകര്‍ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ഉദ്ദേശ്യം.

കെ.ജെ. ഗ്രിഗറിയുടെയും, രത്നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും വെസ്റ്ചെസ്റര്‍ നിവാസികളായ കലാകാരന്മാരുടെയും കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കാന്‍ വെസ്റ്ചെസ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, ഫാമിലി നൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം