മലേഷ്യന്‍ എയര്‍ലൈന്‍സ് പ്രതിസന്ധി നിവാരണ കൂട്ടായ്മ മാര്‍ച്ച് 27ന്
Tuesday, March 24, 2015 5:51 AM IST
വിക്ടോറിയ: മലേഷ്യന്‍ എയര്‍ലൈന്‍സ് കൊച്ചിക്കുള്ള സര്‍വീസ് ജൂണ്‍ രണ്ടു മുതല്‍ നിര്‍ത്തലാക്കുന്നതിലൂടെ, പ്രവാസികളായ മലയാളികള്‍ക്കുണ്ടായ അസൌകര്യങ്ങളില്‍ പ്രതിഷേധിക്കുവാനും സര്‍വീസ് നിലനിര്‍ത്തുവാന്‍ വേണ്ട സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാനും വേണ്ടി, എല്ലാ പ്രവാസി മലയാളികളുടേയും കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ തീരുമാനിച്ചു.

പ്രവാസികളായ മലയാളികളെ പ്രതിസന്ധിയിലാക്കുന്ന ഈ വിഷയത്തിന്റെ നിവാരണ മാര്‍ഗങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ സ്വരൂപിച്ചു, ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്ന ഉത്തരവാദിത്തം ആണ് മലയാളി അസോസിയേഷന്‍ വിക്ടോറിയ ഇതിലൂടെ ഏറ്റെടുക്കുന്നത്.

മാര്‍ച്ച് 27നു(വെള്ളി) വൈകുന്നേരം ഏഴിന് 24 ടൌിറീിംലൃ അ്ലിൌല, ഇഹമ്യീി ടീൌവേ, ഇഹമൃശിറമ 3169. ങലഹംമ്യ, ടൌിറീിംലൃ ഹാളില്‍ നടത്തുന്ന സാമൂഹ്യ കൂട്ടായ്മയില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാ മലയാളി സുഹൃത്തുക്കളും സാമൂഹ്യ, സാമുദായ സംഘടനാ ഭാരവാഹികളും പ്രബുദ്ധരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ലാഭത്തില്‍ ഓടുന്ന ഈ റൂട്ടില്‍, ജൂണ്‍ ഒന്നു മുതലുള്ള ലൈസന്‍സ് പുതുക്കി നല്‍കാതെ, സ്വാര്‍ഥലാഭങ്ങള്‍ക്കു വഴങ്ങി, മലയാളി സമൂഹത്തോട് അനീതി കാണിക്കുന്നത് കൊച്ചി എയര്‍പോര്‍ട്ട് അധികൃതരാണോ എന്നുള്ള ദുരൂഹത പുകമറയായി നിലകൊള്ളുന്ന ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും നിവേദനം തയാറാക്കാനും അതോടൊപ്പംതന്നെ മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതരോട് ഈ സര്‍വീസ് നില നിര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുവാനുമാണു സമ്മേളനം മുന്‍കൈ എടുക്കുന്നതെന്നു മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സെക്രട്ടറി സജി മുണ്ടയ്ക്കന്‍ വ്യക്തമാക്കി.

ജൂണ്‍ രണ്ടിനുശേഷമുള്ള തീയതികളില്‍ പ്രസ്തുത എയര്‍ലൈന്‍സില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക്, എയര്‍ലൈന്‍ അധികൃതര്‍ എങ്ങനെയാണു ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുക എന്നു വിശദീകരണം നല്‍കാന്‍, അതുമായി ബന്ധമുള്ള വക്താക്കളുമായി അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന മറ്റു എയര്‍ലൈന്‍സുകളുടെ പോരായ്മകളും അവ പരിഹരിക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പങ്കുവയ്ക്കാന്‍ തയാറാകണമെന്നു മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് തോമസ് വാതപ്പള്ളി നിര്‍ദ്ദേശിച്ചു.

വിവരങ്ങള്‍ക്ക്: തോമസ് വാതപ്പള്ളി 0412 126 009, സജി മുണ്ടയ്ക്കന്‍ 0435 901 661, തോമസ് ജേക്കബ് 0452 579 727, സുനിത സൂസന്‍ 0422 710 415.

റിപ്പോര്‍ട്ട്; സുനിത സൂസന്‍