ബ്ളസന്‍ മെമ്മോറിയല്‍ വോളിബോള്‍: ഡാളസ് സ്ട്രൈക്കേഴ്സിനു കിരീടം
Tuesday, March 24, 2015 8:12 AM IST
ഡാളസ്: അന്തരിച്ച മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ബ്ളസന്‍ ജോര്‍ജിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു കേരള വോളി ബോള്‍ ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് നടത്തിയ പതിനേഴാമത് ബ്ളസന്‍ മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ ഡാളസ് സ്ട്രൈക്കേഴ്സിനു കിരീടം.

മാര്‍ച്ച് 21നു(ശനി) ഡാളസ് ഇര്‍വിംഗ് സെന്റര്‍ പാര്‍ക്കില്‍ നടന്ന മത്സരങ്ങളില്‍ ബ്ളഫല്ലൊ, ന്യൂയോര്‍ക്ക്, ടാമ്പ, ഹൂസ്റണ്‍, ഒക്ലഹോമ, ഡാളസ് എന്നിവിടങ്ങളില്‍ നിന്നുളള ടീമുകളാണു പങ്കെടുത്തത്. സേവ്യര്‍ ഫിലിപ്പ്, ഷിബു ഫിലിപ്പ്, സണ്ണി സിറിയക്ക്, സുനില്‍ എം. വര്‍ഗീസ്, തങ്കച്ചന്‍ ജോസഫ്, ജിനു ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണു മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

ടി.സി. ചാക്കോ കുന്നംന്താനം വിജയികള്‍ക്കുളള ട്രോഫി വിതരണം ചെയ്തു. ജോയല്‍ ഏബ്രഹാം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍