ഫൊക്കാന വനിതാ സമാജം ചെയര്‍പേഴ്സണായി ലീല മാരേട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Wednesday, March 25, 2015 4:41 AM IST
ന്യൂയോര്‍ക്ക്: മാര്‍ച്ച് 21നു ഫ്ളോറല്‍പാര്‍ക്കിലെ 26 എന്‍ ടൈസന്‍ അവന്യൂവില്‍ കൂടിയ ഫൊക്കാനാ ദേശീയ മീറ്റിംഗില്‍ വനിതാസമാജം ചെയര്‍പേഴ്സണായി ലീല മാരേട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സാംസ്കാരിക-സാമൂഹ്യ രംഗത്ത് കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി വ്യക്തിമുദ്ര പതിപ്പിച്ചയാളാണു ലീല മാരേട്ട്.

കേരള സമാജം പ്രസിഡന്റ്, കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ 28 വര്‍ഷമായി ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷനില്‍ സയന്റിസ്റായി ജോലി നോക്കിവരുന്നു. 1998 മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ ഡിസി-37, ലോക്കല്‍ 375 യൂണിയന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി ഫൊക്കാനയുടെ വിവിധ തലങ്ങളില്‍ സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചുവരുന്നു. 2004 മുതല്‍ ഫൊക്കാന കമ്മിറ്റി മെമ്പര്‍, ഫൊക്കാന റീജിയണല്‍ പ്രസിഡന്റ്, ഫൊക്കാന വൈസ് പ്രസിഡന്റ്, ട്രഷറര്‍, ബോര്‍ഡ് ഓഫ് ട്രസ്റി മെമ്പര്‍, മഹിളാ സമാജം ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും ബ്രെസ്റ് കാന്‍സര്‍ വാക്ക്, ആരോഗ്യ സെമിനാര്‍, കേക്ക് ബേക്കിംഗ് മത്സരം, പുഷ്പാലങ്കാര മത്സരം, കേരളാ കണ്‍വന്‍ഷനില്‍ സ്ത്രീ ശാക്തീകരണ സെമിനാര്‍ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിസ, പാസ്പോര്‍ട്ട്, ഒ.സി.ഐ കാര്‍ഡ് എന്നീ പ്രശ്നങ്ങളില്‍ ഇന്ത്യന്‍ മലയാളി സമൂഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളില്‍ സഹായിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്െടത്തുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം