ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Wednesday, March 25, 2015 8:16 AM IST
ടൊറന്റോ: മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരി റവ. ഡോ. പി.കെ. മാത്യു, സഹവികാരി റവ. ഫാ. അനൂപ് തോമസ്, റവ. ഫാ. സാം തങ്കച്ചന്‍ (ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്) എന്നിവര്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നു.

മാര്‍ച്ച് 28നു(ശനി) രാവിലെ ഒമ്പതു മുതല്‍ ധ്യാനവും തുടര്‍ന്ന് കുമ്പസാരവും സന്ധ്യാനമസ്കാരവും നടക്കും.

29-നു(ഞായര്‍) രാവിലെ 8.30നു പ്രഭാതനമസ്കാരവും വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷകളും നടക്കും. വൈകുന്നേരം അഞ്ചിനു സന്ധ്യാ പ്രാര്‍ഥനയുമുണ്ടായിരിക്കും.

30, 31 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ വൈകുന്നേരം ഏഴിനു സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും.

ഏപ്രില്‍ രണ്ടിനു(വ്യാഴം) ഏഴിനു സന്ധ്യാനമസ്കാരം, മൂന്നിനു(വെള്ളി) രാവിലെ 8.30നു ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകളും പ്രാര്‍ഥനകളും ആരംഭിക്കും. അന്നേദിവസം സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കും. നാലിന് (ശനി) ഉച്ചയ്ക്ക് 12നു വിശുദ്ധ കുര്‍ബാനയും വൈകുന്നേരം സന്ധ്യാനമസ്കാരവും നടക്കും.

അഞ്ചിനു(ഞായര്‍) രാവിലെ 8.30നു പ്രഭാതനമസ്കാരവും തുടര്‍ന്ന് ഉയര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധകുര്‍ബാനയും ഉച്ചയ്ക്ക് ഒന്നിന് ഈസ്റര്‍ സദ്യയോടെ ഈവര്‍ഷത്തെ കഷ്ടാനുഭവ ചടങ്ങുകള്‍ സമാപിക്കും.

ശുശ്രൂഷകളില്‍ എല്ലാ ഇടവകാംഗങ്ങളും സഭാ വിശ്വാസികളും ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഏബ്രഹാം (സണ്ണി, ഹാമില്‍ട്ടണ്‍) 905 388 7063.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം