'സിദ്ദിഖ് ലാല്‍ സ്പീക്കിംഗ്' മെഗാഷോ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ന്യൂജേഴ്സിയില്‍ നടന്നു
Thursday, March 26, 2015 5:22 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സിദ്ദിഖ് ലാല്‍ സ്പീക്കിംഗ്' മെഗാഷോയുടെ ആദ്യ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഈസ്റ് മില്‍സ്റോണ്‍ ദേവാലയത്തില്‍ നടന്ന ടൌണ്‍ഹാള്‍ മീറ്റിംഗിനോടനുബന്ധിച്ച് നടത്തപ്പെട്ടു. വികാരി ഫാ. തോമസ് കടുകപ്പിള്ളി ആദ്യ ടിക്കറ്റ് മെഗാഷോയുടെ ഗ്രാന്‍ഡ് സ്പോണ്‍സറായ ജോബി ജോര്‍ജിന് നല്‍കി നിര്‍വഹിച്ചു.

തുടര്‍ന്ന് വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍, ബ്രിട്ടീഷ് പെട്രോളിയം, റോയല്‍ ഇന്ത്യ, പബ്ളിക് ട്രസ്റ്, മലയാളം ഐപി ടിവി എന്നീ കമ്പനികളുടെ പ്രതിനിധികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ടിക്കറ്റ് ഏറ്റുവാങ്ങി.

മേയ് 17നു (ഞായറാഴ്ച) 4.30നു ന്യൂജേഴ്സിയിലെ ലോര്‍ഡി ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തിലാണ് മെഗാഷോ അരങ്ങേറുക. ഷോയുടെ സ്പോണ്‍സര്‍ഷിപ്പിനും, ടിക്കറ്റിനും ബന്ധപ്പെടുക: സജി പോള്‍ (732 762 1726), ജോബി ജോര്‍ജ് (732 470 4647), റോയി മാത്യു (908 418 8133), റോണി മാത്യു (732 429 3257), തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റി) 201 978 9828, മേരിദാസന്‍ തോമസ് (ട്രസ്റി) 201 912 6451. വെബ്: വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം