ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റര്‍-വിഷു ആഘോഷങ്ങളും
Thursday, March 26, 2015 5:24 AM IST
ന്യൂയോര്‍ക്ക്: കഴിഞ്ഞ മൂന്നര ദശാബ്ദമായി റോക്ക്ലാന്‍ഡ് മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും അതോടൊപ്പം ഈസ്ററും വിഷുവും സംയുക്തമായി ഏപ്രില്‍ 18നു വെസ്റ് നയാക്കിലുള്ള ക്ളാര്‍ക്സ്ടൌണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (ഇഹമൃസീംി ഞലളീൃാലറ ഇവൌൃരവ അൌറശീൃശൌാ, 107 ടൃേമംീംി ഞീമറ, ണല ച്യമരസ, ചഥ 10994) ആഘോഷിക്കുന്നു. വൈകുന്നേരം നാലിനു ആരംഭിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നു പ്രസിഡന്റ് ഷാജിമോന്‍ വെട്ടം എല്ലാ മലയാളികളോടും അഭ്യര്‍ഥിച്ചു.

ന്യൂജേഴ്സിയിലെ ഡോവറിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ഷിബു ഡാനിയല്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ഈസ്റര്‍ സന്ദേശം നല്‍കുകയും ചെയ്യും. മറ്റൊരു മുഖ്യാതിഥിയായ ഗുരുജി ദിലീപ്കുമാര്‍ തങ്കപ്പന്‍ വിഷു സന്ദേശം നല്‍കും.

വിഭവസമൃദ്ധമായ സദ്യയും വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്നു സെക്രട്ടറി അലക്സ് ഏബ്രഹാം പറഞ്ഞു. വിഷുക്കണി, വിഷുക്കൈനീട്ടം, ഈസ്റര്‍ സ്കിറ്റ്, നൃത്തനൃത്യങ്ങള്‍ തുടങ്ങി വിവിധ പരിപാടികളടങ്ങിയ ഈ ആഘോഷം ഒരു മറക്കാനാവാത്ത സായാഹ്നമായിരിക്കുമെന്നു ട്രഷറര്‍ ജോണ്‍ ദേവസ്യ അറിയിച്ചു.

പരിപാടികള്‍ വിജയിപ്പിക്കുന്നതിനു സാബു ഇത്താക്കന്‍ ചെയര്‍പേഴ്സണായും, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ലൈസി അലക്സ്, ജയപ്രകാശ് നായര്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍