കീന്‍ പുതിയ കര്‍മപരിപാടികളുമായി ജനഹൃദയങ്ങളിലേക്ക്; 2015 പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 11ന് ന്യൂജേഴ്സിയില്‍
Thursday, March 26, 2015 5:25 AM IST
ന്യൂജേഴ്സി: കേരള എന്‍ജിനിയേഴ്സ് അസോസിയേഷന്‍ 2015ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ഏപ്രില്‍ പതിനൊന്നിനു ന്യൂജേഴ്സിയിലെ റോഷല്‍ പാര്‍ക്കിലുള്ള റമാഡാ ഇന്നില്‍ സമ്മേളിക്കുന്നു. സമ്മേളനത്തില്‍ ബര്‍ഗന്‍കൌണ്ടി എക്സിക്യൂട്ടീവ് ജയിംസ് ടെഡെസ്കോ മുഖ്യാതിഥിയായിരിക്കും.
ശനിയാഴ്ച വൈകുന്നേരം 4.30നു ആരംഭിക്കുന്ന ചടങ്ങില്‍ ലീഡര്‍ഷിപ്പ് സെമിനാര്‍, പുതിയ സംരംഭങ്ങളെപറ്റിയുള്ള എക്സ്പേര്‍ട്ട് ടാക്ക് എന്നിവ വെറൈസണ്‍ വൈസ് പ്രസിഡന്റ് വിജു മേനോന്‍, സിറിയസ് എക്സ്.എം., വൈസ് പ്രസിഡന്റ് അജിത് ചിറയില്‍ എന്നിവര്‍ നടത്തും.

ബെത്ലേഹം ഹൈഡ്രജന്‍ കമ്പനി സിഇഒ തോമസ് ജോസഫ്, സീഡാര്‍ ഹില്‍ സ്കൂള്‍ സ്ഥാപക നന്ദിനി മേനോന്‍, ഗ്രോവിംഗ് സ്റാര്‍ സ്ഥാപകനും സിഇഒയുമായ സജി ഫിലിപ്പ്, ഏഷ്യാനെറ്റ് ആങ്കര്‍ ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ നയിക്കുന്ന സ്വയം ജോലി കണ്െടത്തല്‍ പാനല്‍ ഡിസ്കഷന്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും പ്രയോജനപ്പെടും വിധം ക്രമീകരിച്ചിരിക്കുന്നു. ജോജി മാത്യുവായിരിക്കും മോഡറേറ്റര്‍.

പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന റീജണല്‍ മീറ്റിംഗില്‍ പുതിയ കര്‍മപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് ജയ്സണ്‍ അലക്സ്, സെക്രട്ടറി ഷാജി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു. പുതിയ കമ്മിറ്റിയുടെ ജനോപകാരപ്രദമായ പരിപാടികള്‍ക്ക് ബോര്‍ഡ് ഓഫ് ട്രസ്റിയുടെ പൂര്‍ണപിന്തുണ ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പും മെമ്പര്‍ പ്രീതാ നമ്പ്യാരും വാഗ്ദാനം ചെയ്തു. അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ കേരളത്തില്‍ 42 എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളെ കീന്‍ പഠിപ്പിക്കുന്നതായും മുന്‍ പ്രസിഡന്റ് ബെന്നി കുര്യന്‍ അറിയിച്ചു.

പ്രവര്‍ത്തനവഴികളില്‍ വിജയകരമായി മുന്നേറുന്ന നിരവധി എന്റപ്രണേഴ്സിനെയും നേതാക്കളെയും പരിചയപ്പെടാനും അവരുടെ വിജയഗാഥകള്‍ അറിയുവാനും അവസരമൊരുക്കുന്ന ഈ സമ്മേളനത്തില്‍ എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജയ്സണ്‍ അലക്സ്- 914 645 9899, എല്‍ദോ പോള്‍- 201 370 5019, ഷാജി കുര്യാക്കോസ് 919-679-0810, ലിസി ഫിലിപ്പ്-845-642-6206.

റിപ്പോര്‍ട്ട്: ഫിലിപ്പോസ് ഫിലിപ്പ്