യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 28ന്
Thursday, March 26, 2015 6:43 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍, വലിയ നോമ്പില്‍ ആണ്ടുതോറും നടത്തിവരാറുള്ള ധ്യാനവും ആണ്ടു കുമ്പസാരവും മാര്‍ച്ച് 28ന് (ശനി) രാവിലെ 10ന് ആരംഭിക്കുമെന്നു പിആര്‍ഒ കുരിയാക്കോസ് തരിയന്‍ അറിയിച്ചു. 

ഫാ. ജോര്‍ജ് ചെറിയാന്‍ ധ്യാനപ്രസംഗവും കുമ്പസാരത്തിനുള്ള ഒരുക്കവും നടത്തും. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ധ്യാനത്തി}ു ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ നേതൃത്വം നല്‍കും.

ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ എല്ലാ ഇടവക വിശ്വാസികളെയും വികാരി ഫാ. ചെറിയാന്‍ നീലാങ്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ചെറിയാന്‍ നീലാങ്കല്‍ (വികാരി) 845 783 8355, തോമസ് മാത്യു (സെക്രട്ടറി) 914 419 7020, ജോണ്‍ ഐസക് (ട്രഷറര്‍) 914 720 5030.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ