ഡാളസ് വലിയ പള്ളി ഹാശാ ആഴ്ച ശുശ്രൂഷകള്‍
Friday, March 27, 2015 4:18 AM IST
ഡാളസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വികാരി ഫാ. രാജു ദാനിയേല്‍, ഫാ. ലെസ്ലി പി. ചെറിയാന്‍ (തുമ്പമണ്‍ ഭദ്രാസനം) എന്നിവര്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

മാര്‍ച്ച് 28നു (ശനിയാഴ്ച) രാവിലെ പത്തു മുതല്‍ ധ്യാനവും തുടര്‍ന്ന് കുമ്പസാരവും, 29നു (ഞായറാഴ്ച) രാവിലെ എട്ടിനു വി കുര്‍ബാനയും, ഓശാന ശുശ്രൂഷകളും നടത്തപ്പെടും.

ഏപ്രില്‍ ഒന്നിനു ബുധനാഴ്ച ആറിനു പെസഹാ ശുശ്രൂഷകളും, വിശുദ്ധ കുര്‍ബാനയും, ഏപ്രില്‍ 3നു 8.30-നു ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളും, ഏപ്രില്‍ നാലിനു ശനിയാഴ്ച പത്തിനു വിശുദ്ധ കുര്‍ബാനയും, ഏപ്രില്‍ അഞ്ചിന് അഞ്ചുമണിക്ക് ഉയിര്‍പ്പിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. കൂടതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ബിജി ബേബി (972 965 6599), ട്രസ്റി ഷിബു മാത്യു (214 402 5420).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം