ഫോമ 2016 അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ മയാമി ഡൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ ജൂലൈ ഏഴുമുതല്‍ പത്തുവരെ
Friday, March 27, 2015 4:19 AM IST
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍, അമേരിക്കയിലെ കൊച്ചുകേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ മയാമി സിറ്റിയിലെ ഡൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ വച്ചു 2016 ജൂലൈ 7, 8, 9, 10 തീയതികളില്‍ നടത്താന്‍ തീരുമാനമായി.

മയാമിയില്‍നിന്നുതന്നെയുള്ള ഫോമായുടെ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ട്രഷറര്‍ ജോയി ആന്റണി എന്നിവര്‍ അഡ്വാന്‍സ് തുകയുടെ ചെക്ക് നല്കി കണ്‍വന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്തു.

ഫോമായുടെ ചരിത്രത്തിലെതന്നെ വലിയ ഒരു കണ്‍വന്‍ഷനായിരിക്കും മയാമി കണ്‍വന്‍ഷന്‍ എന്ന് ഫോമാ ജനറല്‍ സെക്രട്ടറി സെക്രട്ടറി ഷാജി എഡ്വേര്‍ഡ് അഭിപ്രായപെട്ടു. ഈ കണ്‍വെന്‍ഷന്റെ ചെയര്‍മാനായിരിക്കുന്നത് ഫ്ളോറിഡയില്‍നിന്നുള്ള, സാമൂഹ്യ പ്രവര്‍ത്തനത്തിലും ബിസിനസ് രംഗത്തും എല്ലാ മലയാളികള്‍ക്കും സുപരിചിതനായ മാത്യു വര്‍ഗീസ് (ജോസ്) ആണ്. വിവിധ കലാപരിപാടികളോടൊപ്പം കലാ കായിക മത്സരങ്ങളും, 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും കണ്‍വെന്‍ഷനില്‍ നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്തണി 954 328 5009, മാത്യു വര്‍ഗീസ് 954 234 1201.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്