ഡാളസില്‍ പട്ടം പറത്തല്‍ ഉത്സവം മാര്‍ച്ച് 28ന്
Friday, March 27, 2015 7:11 AM IST
ഡാളസ്: 'വിഭ' ഡാളസിന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് പട്ടം പറത്തല്‍ ഉത്സവം മാര്‍ച്ച് 28}ു(ശനി) വൈകുന്നേരം നാലു മുതല്‍ ഏഴു വരെ നടക്കും. ഫ്രിസ്കോ കോമണ്‍സ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രൌണ്ടിലേക്ക് എത്തിച്ചേരുന്നതി}ു സൌജന്യമായി ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു സംഘാടകര്‍ അറിയിച്ചു.

ശാസ്ത്രീയമായി പട്ടം എങ്ങനെ ഉപയോഗിക്കാം, എങ്ങനെ പട്ടം ഉണ്ടാക്കാം എന്നിവയെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനുള്ള ക്ളാസുകളും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കും

പ്ളാനോ മള്‍ട്ടി കള്‍ച്ചറല്‍ ഔട്ട് റീച്ച് റൌണ്ട്ടേബിള്‍ (ങഇഛഞ) എന്ന സംഘടയുമായി സഹകരിച്ചു വിഭ നടത്തുന്ന പന്ത്രണ്ടാമതു പട്ടം പറത്തല്‍ ഉത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ കുമറേഷ്, നേഹല്‍ ഷ, നീല്‍ ഗുപ്ത എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 214 267 8424.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍