മിഡ് വെസ്റ് റീജണ്‍ മാര്‍ത്തോമ യുവജന സഖ്യം യാത്രയയപ്പു നല്‍കുന്നു
Friday, March 27, 2015 7:13 AM IST
ഷിക്കാഗോ: മിഡ് വെസ്റ് റീജണ്‍ മാര്‍ത്തോമ യുവജനസഖ്യം റീജണ്‍ പ്രസിഡന്റ് റവ. ഡാനിയേല്‍ തോമസ്, ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ഷാജി തോമസ് എന്നിവര്‍ക്കു സമുചിതമായ യാത്രയയപ്പു നല്‍കുന്നു.

മാര്‍ച്ച് 28}ു(ശനി) ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ വൈകുന്നേരം 6.30ന് നടക്കുന്ന സമ്മേളനത്തില്‍ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സഭയുടെ ക്രമീകരണ അനുസരിച്ച് സ്ഥലം മാറിപ്പോകുന്ന റവ. ഡാനിയേല്‍ തോമസിനും റവ. ഷാജി തോമസിനും യാത്രാമംഗളങ്ങള്‍ നേരും.

മാര്‍ത്തോമ യുവജന സഖ്യം പ്രസിഡന്റ് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ സമ്മേളനത്തില്‍ മുഖ്യതിഥായി പങ്കെടുക്കും. ചടങ്ങിലേക്ക് ഏല്ലാ സഖ്യം സ്നേഹിതരെയും സ്വാഗതം ചെയ്യുന്നതായി യുവജന സഖ്യം ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ലിബോയ് തോപ്പില്‍ (വൈസ് പ്രസിഡന്റ്) 224 381 9484, ജേക്കബ് തോമസ് (ട്രഷറര്‍) 248 860 5523.

റിപ്പോര്‍ട്ട്: ബെന്നി പരിമണം