ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പീഢാനുഭവ ആഴ്ച തിരുകര്‍മ്മങ്ങള്‍
Saturday, March 28, 2015 3:37 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിലെ പീഢാനുഭവ ആഴ്ചയിലെ തിരുകര്‍മ്മങ്ങളുടെ വിശദ വിവരങ്ങള്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാല്ക്കാപ്പറമ്പില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചടങ്ങുകള്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികനായിരിക്കും.

മാര്‍ച്ച് 29- ഓശാന ഞായര്‍: രാവിലെ എട്ടിനു മലയാളം കുര്‍ബാന, പത്തിനു കുരുത്തോല വെഞ്ചരിപ്പ് പാരീഷ് ഹാളില്‍. തുടര്‍ന്ന് ദേവാലയത്തിലേക്ക് ഭക്തിനിര്‍ഭരമായ കുരുത്തോല പ്രദക്ഷിണം. അതിനുശേഷം വിശുദ്ധ കുര്‍ബാന- ദേവാലയത്തില്‍ മലയാളത്തിലും, ബെയ്സ്മെന്റില്‍ കുട്ടികള്‍ക്കുവേണ്ടി ഇംഗ്ളീഷിലും. ഉച്ചയ്ക്ക് 12.15-നു തമുക്കു നേര്‍ച്ച. 1.15 മുതല്‍ 4.15 വരെ ധ്യാനം. 5.30-നു വിശുദ്ധ കുര്‍ബാന.

മാര്‍ച്ച് 30, 31 (തിങ്കള്‍, ചൊവ്വ) രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി.

ഏപ്രില്‍ ഒന്നിനു (ബുധന്‍): രാവിലെ 8.30-ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 6.30-ന് വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി.

ഏപ്രില്‍ രണ്ടിനു (പെസഹാ വ്യാഴം): വൈകുന്നേരം ഏഴിനു ആഘോഷമായ വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. ഒമ്പതിനു ചാപ്പലിലേക്ക് വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം. തുടര്‍ന്ന് പിതാരാ വരെ ആരാധന. 9.30-നു പാരീഷ് ഹാളില്‍ പെസഹാ അപ്പം മുറിക്കല്‍.

ഏപ്രില്‍ മൂന്നു (ദുഖവെള്ളിയാഴ്ച): രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ വിവിധ വാര്‍ഡുകളും സംഘടനകളും നേതൃത്വം നല്‍കുന്ന പൊതു ആരാധന. അഞ്ചിനു ആഘോഷമായ കുരിശിന്റെ വഴി. 6.30 മുതല്‍ മുതിര്‍ന്നവര്‍ക്ക് ദേവാലയത്തില്‍ മലയാളത്തിലും ബെയ്സ്മെന്റില്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷിലും പീഢാനുഭവ വായനയും മറ്റ് തിരുകര്‍മ്മങ്ങളും നടത്തപ്പെടും. രാത്രി എട്ടിനു ലഘുഭക്ഷണം.

ഏപ്രില്‍ നാലു (ദുഖശനി) രാവിലെ ഒമ്പതിനു പുത്തന്‍ തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്. വൈകുന്നേരം ഏഴിനു ഉയര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ മലയാളത്തിലും ഇംഗ്ളീഷിലും.

ഏപ്രില്‍ അഞ്ചിനു (ഉയിര്‍പ്പ് ഞായര്‍): രാവിലെ പത്തിനു മലയാളത്തില്‍ ഒരു കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

വലിയ നോമ്പിന്റെ സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന വിശുദ്ധവാര തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം സംബന്ധിച്ച് ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും മറ്റ് ഭാരവാഹികളും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (714 800 3648), ഫാ. റോയി മൂലേച്ചാലില്‍ (630 880 8520), ഷാബു മാത്യു (630 649 4103), പോള്‍ പുളിക്കന്‍ (708 743 6505), ആന്റണി ഫ്രാന്‍സീസ് (847 219 4987), മനീഷ് ജോസഫ് (847 387 7384). ബിന വള്ളിക്കളം (പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം