കേരള ഹിന്ദൂസ് ഓഫ് സൌത്ത് ഫ്ളോറിഡയുടെ 'വിഷുക്കൈനീട്ടം' ഏപ്രില്‍ 17ന്
Tuesday, March 31, 2015 6:04 AM IST
മയാമി: കേരളത്തനിമയുടെ അമേരിക്കന്‍ പതിപ്പായ ഫ്ളോറിഡയില്‍, മലയാളികളുടെ കാര്‍ഷികോത്സവമായ വിഷുവിനു മാറ്റുകൂട്ടാന്‍ കേരള ഹിന്ദൂസ് ഓഫ് സൌത്ത് ഫ്ളോറിഡ (കെഎച്ച്എസ്എഫ്) ഒരുങ്ങുന്നു.

സ്വന്തമായി ഒരു പ്രാര്‍ഥനാമന്ദിരം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്നതിന്റെ മുന്നോടിയായി ഈ വിഷുവിനു കെഎച്ച്എസ്എഫ് ഒരുക്കുന്ന 'സോളിഡ് ഫ്യൂഷന്‍ ടെംപ്റ്റേഷന്‍' എന്ന പരിപാടി ഏപ്രില്‍ 17നു വൈകുന്നേരം ആറിനു നടത്തുന്നു. മലയാളികളുടെ ഗായിക സങ്കല്‍പ്പങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കിയ റിമി ടോമി, സംഗീത മാന്ത്രികന്‍ സ്റീഫന്‍ ദേവസിയും അദ്ദേഹത്തിന്റെ ബാന്റും ഉള്‍പ്പെടുന്ന പതിനഞ്ചോളം കലാകാരന്മാരെ അണിനിരത്തി നടത്തുന്ന ഈ സംഗീതപ്രപഞ്ചത്തിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്തു.

പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ ആറു മുതല്‍ വിഭവസമൃദ്ധമായ വിഷു സദ്യ, വിഷുക്കണി എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

വിലാസം: ഇീൃമഹ ടുൃശിഴ ഒശഴവ ടരവീീഹ അൌറശീൃശൌാ, 7201 ണല ടമാുഹല ഞീമറ, ഇീൃമഹടുൃശിഴ 33065.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 786 371 4694, 754 265 9978, 954 609 8650. പത്മകുമാര്‍ കെ.ജി 305 776 9376.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം