ജോസ് മാധവപ്പള്ളി നിര്യാതനായി
Tuesday, March 31, 2015 8:11 AM IST
ന്യൂപോര്‍ട്ട് റിച്ചി, ഫ്ളോറിഡ: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, താമ്പാ ബേ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ആയിരുന്ന ജോസ് മാധവപ്പള്ളി (60) നിര്യാതനായി.

നീസ് കണ്‍ട്രിസൈഡ് ആശുപത്രയില്‍ വെച്ചായിരുന്നു അന്ത്യം. കോട്ടയം മാധപ്പള്ളിയില്‍ പരേതനായ എ.കെ. കുര്യാക്കോസിന്റേയും അന്നക്കുട്ടി കുര്യാക്കോസിന്റേയും പുത്രനാണ്.

ഭാര്യ ലീലാമ്മ ജോസ് (മോര്‍ട്ടിന്‍ പ്ളാന്റ് നോര്‍ത്ത് ബേ ഹോസ്പിറ്റല്‍ സ്റാഫ് നേഴ്സ്). മക്കള്‍: ജെറിന്‍ മാധവപ്പള്ളി, ജസ്റിന്‍ മാധവപ്പള്ളി.

സഹോദരങ്ങള്‍: ലീലാമ്മ- സുനില്‍ മ്ളാവില തുണ്ടത്തില്‍ (ഇറ്റലി), ജോര്‍ജ്- മിനി മാധവപ്പള്ളില്‍ (താമ്പാ), ആലീസ് - സണ്ണി, മാത്യു - ആന്‍സി മാധവപ്പള്ളില്‍, മോന്‍സി - നിബു മാക്കില്‍ (എല്ലാവരും ഇന്ത്യ).

കെസിസിഎന്‍എയുടേയും ഫോമയുടേയും പ്രസിഡന്റായിരുന്ന ബേബി ഊരാളിലിന്റെ മാതൃസഹോദരപുത്രനാണ്.

പൊതുദര്‍ശനം ഏപ്രില്‍ 1-ന് ബുധനാഴ്ച 4 മുതല്‍ 6 വരെ ക്നാനായ കമ്യൂണിറ്റി സെന്ററില്‍ (2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, ഫ്ളോറിഡ 33594), തുടര്‍ന്ന് 6.30 മുതല്‍ 9 വരെ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനയും (സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ചര്‍ച്ച് 3920, സൌത്ത് കിംഗ് റോഡ് ബ്രാണ്ടന്‍, ഫ്ളോറിഡ 33551).

സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 2-ന് വ്യാഴാഴ്ച 10 മുതല്‍ (ഔവര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ചര്‍ച്ച് - 5340, ഹൈ സ്ട്രീറ്റ്, ന്യൂപോര്‍ട്ട് റിച്ചി, ഫ്ളോറിഡ 35652).

അടക്കശുശ്രൂഷയും മന്ത്രയും ഈൃഹലം ഒശഹഹ ങല്യിീൃ ഏമൃറലി, 1750 ഈൃഹലം ഞീമറ, ജമഹാ ഒമൃയീൃ, എഹീൃശറമ 34083, ജവ 727 789 2000.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്സ് ജോണ്‍ 727 482 3171), ഫ്രാന്‍സീസ് തോമസ് (727 271 7517), ബിനു മാമ്പിള്ളി (941 580 2205), സുനില്‍ മാധവപ്പള്ളി (813 504 2991), സജി കരിമ്പന്നൂര്‍ (813 263 6302). സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്:ജോയിച്ചന്‍ പുതുക്കുളം