മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആചരിച്ചു
Wednesday, April 1, 2015 4:29 AM IST
ന്യൂജേഴ്സി: മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആചരിച്ചു. ഫാ. ബോബി വര്‍ഗീസ്, പള്ളി വികാരി ഫാ. ബാബു. കെ. മാത്യു എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.

ഓശാന തിരുനാളില്‍ പങ്കെടുത്ത വിശ്വാസികള്‍ യെരുശലേം ദേവാലയത്തിലേക്കു യേശുദേവന്‍ കഴുതപ്പുറത്ത് കയറി എഴുന്നള്ളിയതിന്റെ ഓര്‍മ പുതുക്കി കുരുത്തോലകള്‍ കൈയിലേന്തി ഭക്തിസാന്ദ്രമായ ഓശാന ഗാനങ്ങള്‍ ആലപിച്ചു ശുശ്രൂഷകളില്‍ പങ്കെടുത്തു.

ഓശാന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക കുര്‍ബാന, ദേവാലയത്തിനു ചുറ്റുമുള്ള കുരുത്തോല പ്രദക്ഷിണം എന്നിവയുമുണ്ടായിരുന്നു. ജിനേഷ് തമ്പി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം