എന്‍എജിസി പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ നാലിന്
Wednesday, April 1, 2015 4:31 AM IST
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ നാലാം തീയതി (ശനിയാഴ്ച) വൈകുന്നേരം നാലു മുതല്‍ ഡസ്പ്ളെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണെന്നു പ്രസിഡന്റ് എം.എന്‍.സി. നായര്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നതിനും വിളിക്കുക: എം.എന്‍.സി നായര്‍ (പ്രസിഡന്റ്) 217 649 1146, ജയരാജ് നാരായണന്‍ (സെക്രട്ടറി) 847 943 7643, രാജഗോപാലന്‍ നായര്‍ (ട്രഷറര്‍) 847 942 8036. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം