റെജി ജോര്‍ജിന്റെ മാതാവ് നിര്യാതയായി
Wednesday, April 1, 2015 6:34 AM IST
വെസ്റ് ഓറഞ്ച് (ന്യൂജേഴ്സി): ഇന്ത്യാ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റി ബോര്‍ഡ് ചെയര്‍മാനും എമര്‍ജിംഗ് കേരള യുഎസ്എ ചീഫ് എഡിറ്ററുമായ റെജി ജോര്‍ജിന്റെ മാതാവും പന്തളം ചാലായില്‍ റിട്ട. തഹസില്‍ദാര്‍ പരേതനായ കെ.ഐ. ജോര്‍ജിന്റെ ഭാര്യയുമായ അന്നമ്മ ജോര്‍ജ് (കുഞ്ഞൂഞ്ഞമ്മ-83, റിട്ട. ഗവ. ഹൈസ്കൂള്‍ തോട്ടക്കോണം) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ നാലിന് (ശനി) രാവിലെ ഒമ്പതു മുതല്‍ 11 വരെ റാന്‍ഡോള്‍ഫ് പളളിയില്‍ ആരംഭിച്ച് സംസ്കാരം 11 ന് ഈസ്റ് ഹാനോവറിലുളള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (225 ഞശറഴലറമഹല അ്ല, ഋമ ഒമ്ിീലൃ, ചഖ 07936).

പരേത കടയ്ക്കേത്ത് പറമ്പില്‍ പരേതരായ പി. ഐസക്കിന്റെയും റേച്ചല്‍ ഐസക്കിന്റെയും മകളാണ്.

മകള്‍ : റെനി വര്‍ഗീസ്. മരുമക്കള്‍ : സഞ്ജീവ് വര്‍ഗീസ്, സുജ ജോര്‍ജ്. കൊച്ചുമക്കള്‍: ക്രിസ്, ക്രിസ്റ്റി, രോഹിത്, റോഷ്നി.

സഹോദരങ്ങള്‍ : പരേതനായ മേജര്‍ ഐസക്ക് വര്‍ഗീസ് (അച്ചന്‍ കുഞ്ഞ്), പരേതയായ മേരി ജോര്‍ജ്, ഐസക്ക് പി. ജേക്കബ് (തമ്പി), ഐസക്ക് പി. ജോര്‍ജ്(ബോബി), ഐസക്ക് പി. ലൂക്ക്(അനിയന്‍), ഐസക്ക് ചെറിയാന്‍ (കൊച്ചുമോന്‍), പൊന്നമ്മ ഡിസി (ഡിസി ബുക്ക്സ് കോട്ടയം).

റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ന്യൂജേഴ്സി ഇടവകാംഗമായ പരേതയുടെ വേയ്ക്ക് സര്‍വീസ് (790 ഞീൌലേ 10 ംല, ഞമിറീഹുവ, ചഖ 07869) ഏപ്രില്‍ രണ്ടിന് (വ്യാഴം) 2 മുതല്‍ 6 വരെയും ഏപ്രില്‍ മൂന്നിന് (വെളളി) 5 മുതല്‍ 8 വരെയും ഉണ്ടായിരിക്കും.

വ്യാഴാഴ്ച നടക്കുന്ന ശുശ്രൂഷകള്‍ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

പരേതയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി,കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, ഫൊക്കാന, ഫൊമ, വേള്‍ഡ് മലയാളി കൌണ്‍സില്‍, ഇന്ത്യാ പ്രസ് ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങി നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍