റോക്ലന്‍ഡ് സെന്റ് മേരീസ് ഇടവകയില്‍ കാതോലിക്കാ ദിനം ആചരിച്ചു
Wednesday, April 1, 2015 6:38 AM IST
സഫേണ്‍: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ റോക്ലന്‍ഡ് സെന്റ് മേരീസ് ഇടവകയില്‍ മാര്‍ച്ച് 22ന് (ഞായര്‍) കാതോലിക്കാദിനം ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവേദിയോസ് മെത്രാപ്പോലീത്ത കാതോലിക്കേറ്റ് പതാക ഉയര്‍ത്തിയതോടെ കാതോലിക്കാദിന പരിപാടികള്‍ക്കു തുടക്കമായി.

കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഇടവകവികാരി ഫാ. ഡോ. രാജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി എലിസബത്ത് വര്‍ഗീസ് സ്വാഗതം പറഞ്ഞു. കാതോലിക്കാദിനത്തിന്റെ പ്രത്യേകതകളെകുറിച്ചും പരിശുദ്ധ തോമാശ്ളീഹായാല്‍ ഇന്ത്യയില്‍ സ്ഥാപിതമായ പരിശുദ്ധ സഭയെപ്പറ്റിയും സഭയുടെ സ്വാതന്ത്യ്രത്തെയും സ്വയം ശീര്‍ഷകത്തെപറ്റിയും മെത്രാപ്പോലീത്താ ഉദ്ഘാടനപ്രസംഗത്തില്‍ പ്രതിപാദിച്ചു. സഭാംഗങ്ങളായിരിക്കുന്നതില്‍ ഏവരും അഭിമാനിക്കണമെന്നു മെത്രാപ്പോലീത്ത പ്രസംഗത്തില്‍ പറഞ്ഞു. സണ്‍ഡേസ്കൂള്‍ വിദ്യാര്‍ഥിനി റിയാ മാത്യൂസ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇടവക ട്രസ്റി ജോണ്‍ ജേക്കബ് ചൊല്ലിക്കൊടുത്ത കാതോലിക്കാദിന പ്രതിജ്ഞ ഏറ്റുചൊല്ലി അംഗങ്ങള്‍ കാതോലിക്കാസിംഹാസനത്തോടുള്ള കൂറ് ഉറക്കെ പ്രഖ്യാപിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകളും കാതോലിക്കേറ്റിന്റെ ചരിത്രം പ്രതിപാദിക്കുന്ന സ്ളൈഡ്ഷോയും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സജി കെ. പോത്തന്‍ സ്ളൈഡ്ഷോ സംയോജിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. കാതോലിക്കാ മംഗളഗാനത്തോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍