ടൊറന്റോ സര്‍ഗസന്ധ്യ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Thursday, April 2, 2015 4:54 AM IST
മിസിസാഗ: ടൊറന്റോ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ വെസ്റ് റീജണ്‍ ദേവാലയ നിര്‍മാണത്തിന്റെ ധനശേഖരണാര്‍ഥം ഒരുക്കുന്ന സര്‍ഗസന്ധ്യ സ്റേജ് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ടിക്കറ്റ് വില്പയുടെ ഉദ്ഘാടനം ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. ആദ്യ ടിക്കറ്റുകള്‍ മെഗാ സ്പോണ്‍സര്‍ ഡോ. സണ്ണി ജോണ്‍സണ്‍, ഗ്രാന്‍ഡ് സ്പോണ്‍സര്‍ ടെസി കളപ്പുരയ്ക്കല്‍ എന്നിവര്‍ ഏറ്റുവാങ്ങി.

വികാരി റവ. ഡോ. ജോസ് കല്ലുവേലില്‍, ഭാരവാഹികള്‍ ആയ ടോമി കോക്കാട്ട്, സുരേഷ് തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജൂണ്‍ ആറിനു വൈകുന്നേരം അഞ്ചിന് ഓക്വില്‍ മീറ്റിംഗ് ഹൌസിലാണു സര്‍ഗസന്ധ്യ. ഇരുന്നൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത, നാടക പരിപാടികള്‍ ഷോയെ സമ്പന്നമാക്കും. നൂറോളം പേര്‍ വേഷമിടുന്ന വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ മലയാള സംഗീതനാടകമായ 'ദ് ടെന്‍ കമാന്‍ഡ്മെന്റ്സ്' ആണ് മുഖ്യ ആകര്‍ഷണ ഇനം. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന ദൃശ്യാവിഷ്കാരത്തിനു വികാരി റവ.ഡോ. ജോസ് കല്ലുവേലില്‍, ബിജു തയില്‍ചിറ, തോമസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനവും ഒരുക്കങ്ങളും പുരോഗമിക്കുന്നു.

സണ്ണി കുന്നപ്പിള്ളി, സജി ജോര്‍ജ്, മാത്യൂസ് മാത്യൂസ്, മാത്യു ജോര്‍ജ്, സലിന്‍ ജോസഫ്, ഫ്രാന്‍സിസ് ഔസേഫ്, സിബിച്ചന്‍ ജോസഫ്, ബിന്ദു തോമസ്, സ്വീറ്റ്സി ജോസഫ്, നിമ്മി ജോസ് എന്നിവര്‍ക്കു പുറമേ, ജിമ്മി വര്‍ഗീസ്, ബെന്നി ആന്റണി, ജോളി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്വരലയം, ഷോണ്‍, സാന്‍ഡ്ര, ആഞ്ജല എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് മ്യൂസിക്കല്‍ സംഗീത പരിപാടികളും ഷോയ്ക്കു മാറ്റുകൂട്ടും.

സ്പോണ്‍സര്‍ഷിപ്പിനും ടിക്കറ്റിനും മറ്റും മിഷന്‍ സെന്ററുമായി ബന്ധപ്പെടണം (19054991461). ടോമി കോക്കാട്ട്, ത്രേസ്യാമ്മ ജോണ്‍സണ്‍, ടോണി കയാനിയില്‍, സിബിച്ചന്‍ ജോസഫ്, ജോയ്സ് ജോസഫ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള