മല്ലപ്പളളിയില്‍ സൌജന്യ വിദഗ്ധ ശസ്ത്രക്രിയ ക്യാമ്പ്
Saturday, April 4, 2015 8:34 AM IST
ഹൂസ്റണ്‍: മല്ലപ്പള്ളിയിലെ റവ. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രിയും അമേരിക്കയിലെ സര്‍ജിക്കല്‍ വോളന്റിയേഴ്സ് ഇന്റര്‍നാഷണലും സംയുക്തമായി ഏപ്രില്‍ അവസാനം മല്ലപ്പളളിയില്‍ നടത്തുന്ന സൌജന്യ വിദഗ്ധ ശസ്ത്രക്രിയ ക്യാമ്പിന്റെ നടത്തിപ്പിനായി ഹൂസ്റണിലെ മല്ലപ്പളളി സംഗമം സമാഹരിച്ച തുക സ്റാഫോര്‍ഡില്‍ നടന്ന പ്രത്യേക യോഗത്തില്‍ പ്രസിഡന്റ് ചാക്കോ നൈനാനില്‍ നിന്ന് സര്‍ജിക്കല്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികളായ ജോണ്‍സ് വര്‍ഗീസും മോന്‍സി വര്‍ഗീസും ചേര്‍ന്നു ഏറ്റുവാങ്ങി.

യോഗത്തില്‍ സെന്നി ഉമ്മന്‍, ഷൈനി ബെന്നി, സിജോ ജോര്‍ജ്, ജസി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

മല്ലപ്പളളി സംഗമത്തിന്റെ അടുത്ത യോഗം ഏപ്രില്‍ 11 ന് വൈകുന്നേരം അഞ്ചിന് എഫ്എം 1092 ലുളള ജോണ്‍ ഡബ്ള്യു വര്‍ഗീസ് റിയല്‍റ്റന്‍ ഓഫീസില്‍ (സ്യൂട്ട് 200) നടക്കും. യോഗത്തിലേക്ക് ഹൂസ്റണിലെ എല്ലാ മല്ലപ്പളളി നിവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാക്കോ നൈനാന്‍ 832 661 7555

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി