ഈസ്റര്‍ ഗാനശുശ്രൂഷ ഏപ്രില്‍ 11ന്
Saturday, April 4, 2015 8:39 AM IST
സിഡ്നി: സിഡ്നി ബഥേല്‍ മാര്‍ത്തോമ ഇടവക ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈസ്റര്‍ ഗാന ശുശ്രൂഷ ഈസ്റര്‍ റിസൈറ്റല്‍ ഏപ്രില്‍ 11ന് (ശനി) വൈകുന്നേരം അഞ്ചിന് ഹാരിസ് പാര്‍ക്കിലുള്ള ക്രസന്റ് പോള്‍സ് ആംഗ്ളിക്കന്‍ ദേവാലയത്തില്‍ നടക്കും.

ബഥേല്‍ മാര്‍ത്തോമ ഗായക സംഘത്തെ കൂടാതെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സിഎസ്ഐ ചര്‍ച്ച് എന്നീ ഇടവകകളിലെ ഗായകസംഘങ്ങളും ഗാനങ്ങള്‍ ആലപിക്കും.

ചെറീഷ് ചെറിയാന്‍ (കാന്‍ബറ) സന്ദേശം നല്‍കും. ഫാ. തോമസ് വര്‍ഗീസ് ഫാ. ബെന്നി ഡേവിഡ്, റവ. മാത്യൂസ് എ. മാത്യു എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ ജോണ്‍സണ്‍ (ക്വയര്‍ മാസ്റര്‍) 0409 925935, ജോബി വര്‍ഗീസ് 0411 801990.