ദുഃഖ വെള്ളിയുടെ പീഡാനുഭവങ്ങളുമായി 46 വര്‍ഷം
Saturday, April 4, 2015 8:39 AM IST
ടൊറന്റോ: ദുഃഖ വെള്ളിയുടെ പീഡാനുഭവങ്ങളുമായി 46 വര്‍ഷം. കാനഡയിലെ ഇറ്റാലിയന്‍ വംശജനായ ജോസഫ് രൂതി കഴിഞ്ഞ 46 വര്‍ഷമായി ദുഃഖ വെള്ളിയാഴ്ച യേശുവിന്റെ വേഷത്തില്‍ കുരിശും പേറി നഗര പ്രദക്ഷിണം നടത്തുന്നു.

ടൊറന്റോയിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ വികാരി ഫാ. ജിമ്മി സംമിറ്റ് ജോസഫിനെ അഭിനന്ദിച്ചു. ദുഃഖ വെള്ളിയാഴ്ച ജലപാനം പോലും നടത്താതെ മുള്‍കിരീടവും ഭാരമേറിയ കുരിശും വഹിച്ചു കൊണ്ടുള്ള എഴുപത്തിമൂന്നുകാരനായ ജോസഫിന്റെ യാത്ര യേശുവിന്റെ പീഡന കാലം ഉണര്‍ത്തുന്നതാണ്.

ദൈവത്തിനു ഒരിക്കലും സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും ദിനങ്ങള്‍ ഉണ്ടായിട്ടില്ല എന്നും അതുകൊണ്ട് ദുഃഖ വെള്ളി ദിനത്തിലെങ്കിലും നാം യേശുവിന്റെ പീഡാനുഭവങ്ങള്‍ ഏറ്റു വാങ്ങേണ്ടതാണെന്നും ഫാ. ജിമ്മി സംമിറ്റ് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള