കല കുവൈറ്റ് ബാലകലാമേള 2015 രജിസ്ട്രേഷന്‍ ആരംഭിച്ചു
Monday, April 6, 2015 4:37 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന കലസാംസ്കാരിക മത്സരങ്ങളുടെ മേളയായ ബാലകലാമേള2015 അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് മേയ് 1നു സംഘടിപ്പിക്കും.

കഴിഞ്ഞ ഏഴു വര്‍ഷം തുടര്‍ച്ചയായി കല ഈ ബാലകലാമേള സംഘടിപ്പിച്ചുവരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, നാടോടിനൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യപാരായണം,പ്രസംഗമത്സരം, മോണോആക്ട് തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങിലും കൂടാതെ സാഹിത്യ മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും.

മേയ് 1നു രാവിലെ 7:30ന് ആരംഭിക്കുന്ന അരങ്ങിലെ മത്സരങ്ങളുടെ ഫലങ്ങള്‍ അന്നുതന്നെ പ്രഖ്യാപിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്ന സ്കൂളിന് ഭബെഞ്ചി ബെന്‍സണ്‍ എവര്‍റോളിംഗ് ട്രോഫി നല്‍കും. മേയ് 22ന്ു ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വച്ചു നടക്കുന്ന കല കുവൈറ്റിന്റെ മെഗാ പ്രോഗ്രാമായ അക്ഷരം2015ല്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നതാണ്.

കുവൈറ്റിലെ ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കെല്ലാം മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സമഹമീിംലയ.രീാ, ംംം.സമഹമസൌംമശ.രീാ എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ, 94041755, 96604901, 97262978, 97817100, 24317875 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ഓണ്‍ലൈനായി പേര് രജിസ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. വു://റീര.ഴീീഴഹല.രീാ/ളീൃാ/റ/1ഡിൂഴി48ഃണൃഃഝകഒദഉ്യഇ്ഇി6ാഴറൂഃകആരദ2യല7വഘഠ5ാാഡ/്ശലംളീൃാ

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍