സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷം
Monday, April 6, 2015 4:39 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഉയിര്‍പ്പ് തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. ഏപ്രില്‍ നാലിനു വൈകുന്നേരം ഉയിര്‍പ്പുതിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ക്കു തുടക്കംകുറിച്ചു. പ്രമുഖ വചന പ്രഘോഷകനും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ. അലക്സ് വാച്ചാപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തിലും, ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, പോട്ട ഡിവൈന്‍ മേഴ്സി ഹീലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് സുനില്‍, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവരുടെ സഹകാര്‍മികത്വത്തിലും ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങളും ആഘോഷമായ ദിവ്യബലിയും നടത്തപ്പെട്ടു.

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ പോട്ട ഡിവൈന്‍ മേഴ്സി ഹീലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് സുനില്‍ ഉയിര്‍പ്പുതിരുനാളിന്റെ സന്ദേശം നല്‍കി.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്ച സമര്‍പ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പുതിരുനാളിന്റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പുതിരുനാള്‍ വരെയുളള തിരുക്കര്‍മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുക്കര്‍മങ്ങളില്‍ സഹകരിച്ച എല്ലാ വൈദികര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും, ഗായകസംഘത്തിനും ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, ട്രസ്റിമാരായ തോമസ് ചെറിയാന്‍ പടവില്‍, ടോം പെരുമ്പായില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്കു സമാനപമായി. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം