രൂപതാധ്യക്ഷന്റെ മുഖ്യകാര്‍മികത്വത്തില്‍ ദുഃഖവെള്ളി ആചരിച്ചു
Monday, April 6, 2015 4:42 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനായില്‍, ഭക്തിസാന്ദ്രമായി ദുഃഖവെള്ളി ആചരിച്ചു. ഏപ്രില്‍ മൂന്നിനു വെള്ളിയാഴ്ച രാവിലെ പത്തിനു സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും വികാരി ജനറാള്‍ മോണ്‍. ഫാ. തോമസ് മുളവനാല്‍, വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവരുടെ സഹകാര്‍മികത്വത്തിലൂമാണു തിരുക്കര്‍മങ്ങള്‍ നടന്നത്.

തിരുക്കര്‍മങ്ങളുടെ മധ്യേനടന്ന വചനസന്ദേശത്തില്‍, നമ്മള്‍ക്കെല്ലാവര്‍ക്കും, സഹനങ്ങളുണ്ടാകുമെന്നും, സഹനങ്ങളെ എങ്ങനെ അനുഗ്രഹമാക്കാമെന്നും പടിഞ്ഞാറേക്കരയച്ചന്‍ വിശദീകരിച്ചു. പീഡാനുഭവസ്മരണയ്ക്കായി വിശ്വാസികള്‍ കയ്പുനീര്‍ കുടിക്കുകയും, കുരിശിന്റെ വഴി, പീഡാനുഭവ അനുസ്മരണം, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം എന്നീ ശുശ്രൂഷകളും നടന്നു.

സുദീര്‍ഹമായ ഈ പീഡാനുഭവസ്മരണയില്‍ മുഖ്യകാര്‍മികത്വം വഹിച്ച ആരാധ്യനായ അങ്ങാടിയത്ത് പിതാവ്, മുളവനാല്‍ അച്ചന്‍, പടിഞ്ഞാറെക്കര അച്ചന്‍ എന്നിവര്‍ക്കു മുത്തോലത്തച്ചന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി