കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ വിഷു ഏപ്രില്‍ 18ന്
Monday, April 6, 2015 7:53 AM IST
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ കേരള തനിമയോടുള്ള വിഷു ആഘോഷം ഏപ്രില്‍ 18നു (ശനി) വൈകുന്നേരം 6.30 മുതല്‍ മെരിണ്ട പാര്‍ക്ക് ലേണിംഗ് ആന്‍ഡ് കമ്യൂണിറ്റി സെന്റര്‍, 141147 എന്ടീവൌെര്‍ ഡ്രെെവ്, വടക്കെ ക്രാന്‍ബോന്‍ 3977 വിക്ടോറിയയില്‍ നടക്കും.

ഇതോടനുബന്ധിച്ചു പരമ പ്രധാനമായ വിഷുക്കണി, വിഷുക്കൈനീട്ടം, ഭജന എന്നിവ ഉണ്ടായിരിക്കും.

ആഘോഷങ്ങള്‍ക്കു മുന്നോടിയായി കുട്ടികള്‍കും മുതിര്‍ന്നവര്‍ക്കുമായി ആചാര്യ ഉണ്ണിരാമന്‍ (സ്ഥാപക മേധാവി പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ കോഴിക്കോട്) നടത്തുന്ന ലളിതമായ യോഗാഭ്യാസനവും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുകു 0469214997, പ്രദീപ് 0430933777, രാജന്‍ വെണ്മണി 0400450593.

റിപ്പോര്‍ട്ട്: വിജയകുമാരന്‍