ലോസ് ആഞ്ചലസില്‍ നൃത്തശോഭയോടെ ശോഭന
Monday, April 6, 2015 7:57 AM IST
ലോസ് ആഞ്ചലസ്: തെന്നിന്ത്യന്‍ താരസുന്ദരിയും പ്രമുഖ നര്‍ത്തകിയുമായ ശോഭന നൃത്ത സംഗീതശില്പവുമായി കാലിഫോര്‍ണിയയില്‍ എത്തുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസിലെ രോടാണ്േടാ ബീച്ച് പെര്‍ഫൊര്‍മിംഗ് ആര്‍ട്സ് സെന്ററിലാണു 'കൃഷ്ണ' എന്ന സംഗീത നൃത്തശില്പം അരങ്ങേറുന്നത്.

മേയ് ഒന്‍പതിന് (ശനി) വൈകുന്നേരം ആറിനു തുടങ്ങുന്ന പരിപാടിയുടെ ശബ്ദ വിന്യാസം നിര്‍വഹിച്ചിരിക്കുന്നതു റസൂല്‍ പൂക്കുട്ടിയാണ്.

കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയിരിക്കുന്നതു നന്ദിതാ ദാസ്, കൊങ്കണ സെന്‍, ശബ്ന ആസ്മി, പ്രഭു, രാധിക തുടങ്ങിയ പ്രമുഖരാണ്. വൃന്ദാവന്‍, മഥുര, കുരുക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ കൃഷ്ണലീലകള്‍ ആസ്പദമാക്കി അവതരിപ്പിക്കുന്ന ഇംഗ്ളീഷിലുള്ള നൃത്തശില്പത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതു ശോഭനതന്നെ.

ലോസ് ആഞ്ചലസ് മലയാളികള്‍ക്കു പുതുമയാര്‍ന്ന ദൃശ്യശ്രാവ്യ അനുഭൂതി നല്‍കുന്ന പരിപാടി വന്‍ വിജയമാക്കുന്നതിന് എല്ലാ കലാസ്നേഹികളും സഹകരിക്കണമെന്ന് ഓം പ്രസിഡന്റ് രമ നായര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രവി വെള്ളത്തെരി 949 419 7115, രമ നായര്‍ 714 402 9368, ബാബുരാജ് ധരന്‍ 562 644 2550, ംംം.ീവാരമഹശളീൃിശമ.ീൃഴ